അംശവടി മതചിഹ്നമല്ല, അധികാര ചിഹ്നമെന്ന്‌ ലളിതകലാ അക്കാദമി

അധികാര ചിഹ്നത്തെ വിമർശിക്കാൻ ആവിഷ്ക്കാര സ്വാതന്ത്രമുണ്ടെന്നു ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ

അംശവടി മതചിഹ്നമല്ല, അധികാര ചിഹ്നമെന്ന്‌ ലളിതകലാ അക്കാദമി

'വിശ്വാസം രക്ഷതി' എന്ന കാർട്ടൂണിലെ അംശവടി മതചിഹ്നമല്ലെന്നും അധികാര ചിഹ്നമായതിനാൽ വിമർശിക്കാമെന്നും അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ. എന്നാൽ, കാർട്ടൂൺ പുരസ്ക്കാരം പുനഃപരിശോധിക്കുമെന്നും അക്കാദമി പറയുന്നു.

വിവാദ കാർട്ടൂണിലെ ബിഷപ്പിന്റെ കൈവശമിരിക്കുന്ന അംശവടി മതചിഹ്നമല്ലെന്നാണ് ലളിതകലാ അക്കാദമിയുടെ നിലപാട്. അംശവടി അധികാര ചിഹ്നമാണ്. കുരിശാണ് മതചിഹ്നം. അധികാര ചിഹ്നത്തെ വിമർശിക്കാൻ ആവിഷ്ക്കാര സ്വാതന്ത്രമുണ്ടെന്നു ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പറയുന്നു. എന്നാൽ, ക്രൈസ്തവ വിശ്വാസികൾ പ്രതിഷേധം കടുപ്പിച്ചതോടെ പുരസ്കാരം പുന:പരിശോധിക്കുമെന്നും ഇതേ അക്കാദമി നേതൃത്വം പറയുന്നു. 1962ൽ അക്കാദമി നിലവിൽവന്ന ശേഷം ആദ്യമായാണ് പുരസ്കാരം പുനഃപരിശോധിക്കുന്നതെന്ന് സെക്രട്ടറി കൂട്ടിച്ചേർത്തു.

കാർട്ടൂൺ വിവാദത്തിനുശേഷം അക്കാദമി ഭാരവാഹികളുടെ മൊബൈൽ ഫോണിലേക്കും ഓഫിസ് ഫോണിലേക്കും ഭീഷണി കോളുകളുടെ പ്രവാഹമാണ്. വിദേശ രാജ്യങ്ങളിൽ നിന്നാണ് കൂടുതലും ഭീഷണി വിളികൾ. വധഭീഷണിയുണ്ടെന്ന് കാട്ടി അക്കാദമി സെക്രട്ടറി പൊലീസിന് പരാതി നൽകി.

Read More >>