സൗദിയിലെ ജിദ്ദയില്‍ ഹലാല്‍ നൈറ്റ്ക്ലബ്ബ് തുറക്കുന്നു

നൈറ്റ്ക്ലബ്ബില്‍ ആല്‍ക്കഹോള്‍ ഒഴിവാക്കിക്കൊണ്ടുള്ള കോക്ക്‌ടെയ്‌ലായിരിക്കും വിതരണം ചെയ്യുന്നത്.

സൗദിയിലെ ജിദ്ദയില്‍ ഹലാല്‍ നൈറ്റ്ക്ലബ്ബ് തുറക്കുന്നു

സൗദി അറേബ്യ രാജ്യത്തെ ആദ്യ നൈറ്റ്ക്ലബ്ബിന് അനുമതി നല്‍കുന്നു. ദി അറബ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ദുബൈയിലും ബൈറൂട്ടിലും പ്രവര്‍ത്തിക്കുന്ന കമ്പനിയായിരിക്കും ജിദ്ദയിലും പ്രവര്‍ത്തനം തുടങ്ങുക.

നൈറ്റ്ക്ലബ്ബില്‍ ആല്‍ക്കഹോള്‍ ഒഴിവാക്കിക്കൊണ്ടുള്ള കോക്ക്‌ടെയ്‌ലായിരിക്കും വിതരണം ചെയ്യുന്നത്. കൂടാതെ ഒരു ഹൈഎന്റ് കഫെയും ലോഞ്ചും ഉണ്ടായിരിക്കും. സൗദികള്‍ വീടിനു പുറത്ത് ഏറെ യാത്ര ചെയ്യുന്നവരായതിനാല്‍ നൈറ്റ്ക്ലബ്ബുകള്‍ക്ക് അതൊരു സാധ്യതയാണെന്ന് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നു.

ഇതിനെച്ചൊല്ലി #JeddahDisco എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ഇത്തരം നിഷിദ്ധമായ പ്രവര്‍ത്തികള്‍ ജിദ്ദ ബീച്ചില്‍ വരുന്നതിനെ അംഗീകരിക്കുന്നില്ല എന്ന അര്‍ത്ഥം വരുന്ന ഒരു ഹാഷ് ടാഗ് പ്രചരണവും നടക്കുന്നുണ്ട്. യാഥാസ്ഥിതികരും പരിഷ്‌കരണവാദികളും തമ്മിലുള്ള പോര് ഓണ്‍ലൈന് പുറത്തേക്കും കടക്കാന്‍ സാധ്യതയുണ്ട്.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുമതി നല്‍കുന്നതടക്കമുള്ള നിരവധി പരിഷ്‌കാരങ്ങള്‍ക്ക് സൗദി ഈയിടെ തുടക്കം കുറിച്ചിരുന്നു.

Read More >>