എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണം: പ്രതി രാജ്യത്തിനകത്തു തന്നെ: യു.എ.ഇ

ആരാണ് ആക്രമണത്തിനു പിന്നിലെന്ന് യു.എ.ഇ വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണവിതരണ നീക്കം തടയാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ആക്രമണം എന്നാണ് ഗൾഫ് രാജ്യങ്ങളുടെ വിലയിരുത്തൽ.

എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണം: പ്രതി രാജ്യത്തിനകത്തു തന്നെ: യു.എ.ഇ

അബൂദാബി: യു.എ.ഇ തീരത്ത് എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ രാജ്യത്തിനകത്തു തന്നെ ഉള്ളവരാണെന്ന് ഐക്യരാഷ്ട്ര സംഘടന സുരക്ഷാ കൗൺസിലിലാണ് യു.എ.ഇ ഇക്കാര്യം അറിയിച്ചത്. മെയ് 12ലെ ആക്രമണങ്ങൾ സങ്കീർണ്ണവും ഏകോപിക്കപ്പെട്ടതുമായ ഒരു പ്രവർത്തനത്തിന്റെ മുഖമുദ്രയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ, ആരാണ് ആക്രമണത്തിനു പിന്നിലെന്ന് യു.എ.ഇ വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണവിതരണ നീക്കം തടയാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ആക്രമണം എന്നാണ് ഗൾഫ് രാജ്യങ്ങളുടെ വിലയിരുത്തൽ.

യു.എ.ഇയിലെ ഉന്നത തലത്തിലുള്ള ഗൂഢാലോചന ആക്രമണത്തിനു പിന്നിലുണ്ട്. വേഗത്തിൽ പോകുന്ന ബോട്ടുകളെ ആക്രമിക്കണമെങ്കിൽ വിദഗ്ധരുടെ സഹായം ആവശ്യമാണ്. അതും യു.എ.ഇ ജലാതിർത്തിയിലേക്ക് കടക്കാൻ സാധിക്കുന്ന ആളുകളുമായിരിക്കണം. മുങ്ങിത്താൻമാരെ ആക്രമണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

വലിയ സ്‌ഫോടനം ഉണ്ടാകാതെ ചെറിയ കേടുപാടു വരുത്താൻ ഇവരെക്കൊണ്ട് സാധിക്കുമെന്നും യു.എന്നിൽ വച്ച റിപ്പോർട്ടിൽ യു.എ.ഇ പറഞ്ഞു.

യു.എ.ഇ, സൗദി അറേബ്യ, നോർവേ തുടങ്ങിയ രാജ്യങ്ങളുടെ നാലു കപ്പലുകൾക്കു നേരെയാണ് ഫുജൈറ തുറമുഖത്തുവച്ച് ആക്രമണം നടന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സൗദിയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് സാരമായ കേടുപാട് സംഭവിച്ചിരുന്നു.

ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് യു.എസ് ആരോപിച്ചത്. യു.എസ്സിനും സഖ്യ രാജ്യങ്ങൾക്കുമുള്ള ഇറാന്റെ മുന്നറിയിപ്പാണിതെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ വാദിച്ചിരുന്നു. എന്നാൽ, ആരോപണം ഇറാൻ തള്ളുകയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ സഹായത്തോടെ അന്വേഷണം പൂർത്തിയാകാതെ ഒരു രാജ്യത്തെയും കുറ്റപ്പെടുത്താൻ തയാറല്ലെന്ന നിലപാടാണ് യു.എ.ഇ സ്വീകരിച്ചു വന്നത്.

ലോകത്തെ എണ്ണ കയറ്റുമതിയിൽ മുപ്പതു ശതമാനവും കടന്നു പോകുന്നത് ഹോർമുസ് കടലിടുക്ക് മുഖേനയാണ്. ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ തുടർന്നാണ് കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാൻ പലവുരു മുന്നറിയിപ്പ് നൽകിയിരുന്നു.

Read More >>