യു.എ.ഇയില്‍ നിന്ന് കൂടുതല്‍ പണമയച്ചത് ഇന്ത്യക്കാര്‍

പ്രതികൂല തൊഴിൽ സാഹചര്യങ്ങളിലും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടുകയാണെന്നാണ് കണക്കുകൾ.

യു.എ.ഇയില്‍ നിന്ന് കൂടുതല്‍ പണമയച്ചത് ഇന്ത്യക്കാര്‍

കഴിഞ്ഞ വർഷവും യു.എ.ഇയിൽ നിന്ന് ഏറ്റവും കൂടുതൽ പണമയച്ചത് ഇന്ത്യക്കാരെന്ന് കണക്കുകൾ. യു.എ.ഇ കേന്ദ്രബാങ്ക് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത്നിന്ന് പുറത്തേക്ക് അയക്കപ്പെട്ട പണത്തിന്റെ 38.1 ശതമാവും ഇന്ത്യയിലേക്കായിരുന്നു. രണ്ടാം സ്ഥാനം പാകിസ്താനാണ്. പ്രതികൂല തൊഴിൽ സാഹചര്യങ്ങളിലും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടുകയാണെന്നാണ് കണക്കുകൾ.

16920 കോടി ദിർഹമാണ് കഴിഞ്ഞ വർഷം യുഎഇയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ളത്. ഇതിൽ തന്നെ 38.1 ശതമാനം പണവും ഇന്ത്യയിലേക്കാണ് അയക്കപ്പെട്ടത്. യു.എ.ഇയിലെ പ്രാവാസികളിൽ ഏറ്റവുമധികം പേർ ഇന്ത്യക്കാരായതും വിനിമയ നിരക്കിലെ വ്യത്യാസങ്ങളുമൊക്കെയാണ് ഇന്ത്യയെ ഒന്നാമത് എത്തിച്ചത്. രണ്ടാം സ്ഥാനം പാകിസ്താനാണെങ്കിലും ആകെ പണത്തിന്റെ 9.5 ശതമാനം മാത്രമാണ് പാകിസ്താനിലേക്ക് പോയിട്ടുള്ളത്. ഫിലിപ്പൈൻസ് (7.2 ശതമാനം), ഈജിപ്ത് (5.3 ശതമാനം), യുഎസ്എ (3.9 ശതമാനം)ബ്രിട്ടൺ (3.7 ശതമാനം) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള മറ്റ് രാജ്യങ്ങളുടെ കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് അയക്കപ്പെട്ട പണത്തിന്റെ അളവിലും കൂടുതലുണ്ടായിട്ടുണ്ട്. 2017ൽ 16440 കോടി ദിർഹമായിരുന്നതാണ് ഇക്കുറി 16920 കോടി ദിർഹമായി ഉയർന്നത്.

Read More >>