ലജ്ജിക്കുക! ഫറോവയുടെ പിൻഗാമികൾ തന്നെയാണ് സൗദി അറേബൃ ഭരിക്കുന്നത്

37 പേരുടെ വധശിക്ഷ കഴിഞ്ഞു. അവരിലധികം ശിയാക്കൾ. ഒരു 16കാരനും അതിലുണ്ട്‌. ഭരണകൂടത്തെ വിമർശിച്ചതായിരുന്നു കുറ്റം. മൂന്ന് പ്രമുഖ സുന്നിപണ്ഡിതന്മാരുടെ വധശിക്ഷ റമദാനിനു ശേഷം നടപ്പിലാക്കാനിരിക്കുന്നു. ലോക മുസ്ലിം ഫണ്ടിതന്മാരുടെ സമ്മേളനത്തിൽ വധശിക്ഷ നടപ്പാക്കപ്പെട്ടവരെ കുറിച്ചോ അത്‌ കാത്തിരിക്കുന്ന പണ്ഡിതന്മാരെ കുറിച്ചോ ഒന്നും പറഞ്ഞ് കേട്ടില്ല.

ലജ്ജിക്കുക! ഫറോവയുടെ പിൻഗാമികൾ തന്നെയാണ് സൗദി അറേബൃ ഭരിക്കുന്നത്

പ്രഫ. പി കോയ

ഒരു ലോക മുസ്‌ലിം പണ്ഡിത സമ്മേളനം. കേട്ടില്ലേ മക്കയിൽ ഒരു ലോകമുസ്‌ലിം ഫണ്ടിത സമ്മേളനം നടന്നു. പുരോഗമനകാരികൾ,അനാചാരങ്ങൾക്കെതിരെ പട പൊരുതുന്ന മുവഹ്‌ഹിദുകൾ: അവരാണ്‌ചുളുവിൽ ഒരു ഉംറയുമാവാമെന്ന്‌ കരുതി വിശുദ്ധ നഗരത്തെ അശുദ്ധമാക്കാനെത്തിയത്‌. കേരളത്തിൽ നിന്നൊരു വിദ്വാൻ തൊപ്പിയിട്ട്‌ പ്രസംഗിക്കുന്ന പടം വന്നിരുന്നു.

37 പേരുടെ വധശിക്ഷ കഴിഞ്ഞു. അവരിലധികം ശിയാക്കൾ. ഒരു 16കാരനും അതിലുണ്ട്‌. ഭരണകൂടത്തെ വിമർശിച്ചതായിരുന്നു കുറ്റം. മൂന്ന് പ്രമുഖ സുന്നിപണ്ഡിതന്മാരുടെ വധശിക്ഷ റമദാനിനു ശേഷം നടപ്പിലാക്കാനിരിക്കുന്നു. അതും കഴിഞ്ഞോ അല്ലാഹു അഅ്ലം. ഒരു പ്രമുഖ പത്രപ്രവർത്തകനെ ഇസ്‌തംബൂളിൽ വെച്ച്‌ ശ്വാസം മുട്ടിച്ചു പാതിജീവനിൽ അറക്കവാൾ കൊണ്ട് കഷണിച്ച സംഘത്തിന്റെ തലവൻ മുഹമ്മദ് ബിൻ സൽമാനായിരുന്നു അത്തുംപിത്തുമായ പിതാവ് സൽമാന്റ കൂടെ.

ലോക മുസ്ലിം ഫണ്ടിതന്മാരുടെ സമ്മേളനത്തിൽ വധശിക്ഷ നടപ്പാക്കപ്പെട്ടവരെ കുറിച്ചോ അത്‌ കാത്തിരിക്കുന്ന പണ്ഡിതന്മാരെ കുറിച്ചോ ഒന്നും പറഞ്ഞ് കേട്ടില്ല. മുഹമ്മദ് ബിൻ സൽമാന്റെ വിരുന്നിൽ പങ്കെടുത്ത് ദീർഘായുസ്സിനു വേണ്ടി, മുസ്ലിം ലോകത്തിനുവേണ്ടി പ്രാർത്ഥിച്ചു അവർ മടങ്ങിയത്രെ. അതേതായാലും കട്ടിലൊഴിയാൻ കാത്തുനിൽക്കുന്ന മുഹമ്മദ് ഇഷ്ടപ്പെട്ടു കാണില്ല.പഴയ ബിലേയാമിന്റ പുതുരൂപങൾക്ക്‌

ഫറോവയുടെ കൊട്ടാരസേവകരുടെ അതേ മുഖം.ഫറോവ ക്ക്‌ പോലും ഇങ്ങനെയൊരു ബുദ്ധി തോന്നിക്കാണില്ല.നമുക്ക് ലജ്ജിക്കുക.ഫറോവയുടെ പിൻഗാമികൾ തന്നെയാണ് സൗദി അറേബൃ ഭരിക്കുന്നത്.

Read More >>