പ്രിയങ്ക പള്ളിയും ക്ഷേത്രവും സന്ദര്‍ശിക്കുന്നത് വോട്ടിനു വേണ്ടി: സമൃതി ഇറാനി

മദ്ധ്യപ്രദേശിലെ ഉജ്ജെയ്ൻ ജില്ലയിൽ മഹാകൽ ക്ഷേത്രം സന്ദർശിച്ചിരിക്കുന്നു. പൊതുപരിപാടിയിൽ പ്രിയങ്കാഗാന്ധിയുടെ പേര് പരാമർശിക്കാതെയായിരുന്നു സ്മൃതിയുടെ പരാമർശം.

പ്രിയങ്ക പള്ളിയും ക്ഷേത്രവും സന്ദര്‍ശിക്കുന്നത് വോട്ടിനു വേണ്ടി: സമൃതി ഇറാനി

ന്യൂഡൽഹി: വോട്ടിനുവേണ്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി അമേഠിയിലെ പള്ളിയിൽ പ്രാർത്ഥന നടത്തുകയും മദ്ധ്യപ്രദേശിലെ മഹാകൽ ക്ഷേത്രം സന്ദർശിക്കുകയും ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

കോൺഗ്രസ് വളരെ വിഭ്രാന്തിയിലാണ്. അതുകൊണ്ടു തന്നെ കോൺഗ്രസ് ജനറൽ സെക്രട്ടറി വോട്ടിനുവേണ്ടി പള്ളിയിൽ പ്രാർത്ഥന നടത്തുമെന്ന് വാഗ്ദാനം നൽകിയിരിക്കുന്നു. മദ്ധ്യപ്രദേശിലെ ഉജ്ജെയ്ൻ ജില്ലയിൽ മഹാകൽ ക്ഷേത്രം സന്ദർശിച്ചിരിക്കുന്നു. പൊതുപരിപാടിയിൽ പ്രിയങ്കാഗാന്ധിയുടെ പേര് പരാമർശിക്കാതെയായിരുന്നു സ്മൃതിയുടെ പരാമർശം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിക്കുന്നത് സ്മൃതി ഇറാനിയാണ്. അതുകൊണ്ട് തന്നെ രാഹുൽഗാന്ധിയുടെ വിജയത്തിനുവേണ്ടി സഹോദരി പ്രിയങ്ക പൂർണ പിന്തുണ നൽകി സജീവമായി പ്രചാരണ രംഗത്തുണ്ട്. രണ്ടു ദിവസം മുമ്പാണ് പ്രിയങ്ക മഹാകൽ ക്ഷേത്രം സന്ദർശിച്ചത്. ഉജ്ജെയ്‌നിൽ റോഡ്‌ഷോയും നടത്തിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ കള്ളം പറയുന്നതായും സ്മൃതി ആരോപിച്ചു.

കഴിഞ്ഞവർഷം മദ്ധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് കർഷകരുടെ വായ്പ എഴുതിതള്ളുമെന്ന് വാക്കുനൽകിയിരുന്നു. പക്ഷേ പാർട്ടി അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം കാലുമാറി. തൊഴിൽരഹിതരായ യുവാക്കൾക്ക് പണം നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പക്ഷേ അതും നടന്നില്ല. സ്മൃതി ഇറാനി വ്യക്തമാക്കി.

Read More >>