പോസ്റ്റല്‍ ബാലറ്റ് റെയ്ഡ് : കണ്ണൂരില്‍ നിന്ന് എസ്.പിയെ തെറിപ്പിക്കാന്‍ നീക്കം

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് തേടിയുള്ള റെയ്ഡാണ് ഒരു വിഭാഗത്തെ ചെടിപ്പിച്ചത്.

പോസ്റ്റല്‍ ബാലറ്റ് റെയ്ഡ് : കണ്ണൂരില്‍ നിന്ന് എസ്.പിയെ തെറിപ്പിക്കാന്‍ നീക്കം

സ്വന്തം ലേഖകൻ

കണ്ണൂർ: ഒന്നര വർഷം മുമ്പ് കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായി നിയമിതനായ ജി.ശിവവിക്രത്തിന്‍റെ കസേര തെറിപ്പിക്കാൻ അണിയറയിൽ നീക്കം. കഴിഞ്ഞ ദിവസം പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് തേടിയുള്ള റെയ്ഡാണ് ഒരു വിഭാഗത്തെ ചെടിപ്പിച്ചത്. യു.ഡി.എഫുമായി ചേർന്ന് എസ്.പി ഗൂഢാലോചന നടത്തിയെന്നാണ് ഇവരുടെ ആരോപണം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എസ്.പിയെ കണ്ണൂരിൽ നിന്നും തെറിപ്പിക്കാനുള്ള നീക്കവും ഇടതുപാളയത്തിൽ നിന്നും ആരംഭിച്ചതായി സൂചനയുണ്ട്. സംഭവത്തിൽ എസ്.പിയോട് ആഭ്യന്തര വകുപ്പ് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് എസ്.പി. നൽകുന്ന മറുപടി അനുസരിച്ചാകും നടപടി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ എസ്.പിക്കെതിരെ പരാതി നൽകാൻ പൊലീസ് അസോസിയേഷനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി വിദേശത്ത് നിന്നും എത്തിയാൽ ബാക്കി കാര്യങ്ങൾ തീരുമാനിച്ചേക്കും. പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അസോസിയേഷൻ നേതാക്കൾ കൂട്ടത്തോടെ കൈപ്പറ്റിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂരിൽ മിന്നൽ പരിശോധന നടന്നത്.

പൊലീസുകാരുടെ ശുചിമുറിയിൽ വരെ കയറി രാത്രി നടത്തിയ പരിശോധ പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന തടരത്തിൽ രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വലിയ പ്രതിഷേധവും ഉയർന്നിരുന്നു. പരിശോധനയ്ക്ക് തൊട്ടുമുമ്പ് തപാൽ ബാലറ്റ് റോഡിൽ നിന്ന് കളഞ്ഞു കിട്ടുകയും ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

Read More >>