നിഖാബും ചോയ്‌സും എ ആര്‍ റഹ്മാനും

ആരെയും ഒരു വസ്ത്രവുംനിർബന്ധിച്ചു കൊണ്ട് ധരിപ്പിക്കാൻ ആർക്കും ഇവിടെ അവകാശമില്ല. എന്നാൽ എല്ലാവരും നിഖാബ് ധരിക്കുന്നത് അടിച്ചേൽപ്പിച്ച മത ബോധവും യാഥാസ്ഥിതികതയും കൊണ്ടാണെന്ന ജനറലൈസ് ചെയ്യുന്ന പരിപാടി നല്ല ഒന്നാന്തരം വംശീയതയാണ് .

നിഖാബും ചോയ്‌സും  എ ആര്‍ റഹ്മാനും

നാസര്‍ മാലിക്‌

സ്ത്രീകൾ എന്ത് ധരിക്കണമെന്ന കാര്യത്തിൽ പുരുഷാധിപത്യത്തിന്റെ തീരുമാനങ്ങൾ ഇന്നും ഉണ്ടെന്നതാണ് നഗ്നമായ സത്യമാണ് , അത് കേവലം നിഖാബ് എന്നതിൽ കൊണ്ട് പോയി ചുരുക്കാനും കഴിയില്ല , മറ്റുള്ള എല്ലാ കാര്യങ്ങളിലും നിർബദ്ധം പിടിക്കുന്ന പോലെ നിഖാബിൽ പിടിക്കുന്നവരും ഉണ്ടാവാം സ്വാഭാവികം. നിർബന്ധിച്ചു കൊണ്ട് ആരെയും ഒരു വസ്ത്രവും ധരിപ്പിക്കാൻ ആർക്കും ഇവിടെ അവകാശമില്ല . എന്നാൽ എല്ലാവരും നിഖാബ് ധരിക്കുന്നത് അടിച്ചേൽപ്പിച്ച മത ബോധവും യാദാസ്‌ഥീകതയും കൊണ്ടാണെന്ന ജനറലൈസ് ചെയ്യുന്ന പരിപാടി നല്ല ഒന്നാന്തരം വംശീയതയാണ് . അത് ഏറ്റവും നന്നായി ഈ അടുത്ത് നേരിട്ടത് എ ആർ റഹ്മാനും മകളുമാണ്

സ്ലം ഡോഗ് മില്ല്യൺ ഇയറിന്റെ ഓസ്കാർ വാർഷിക ആഘോഷ വേളയിൽ നിഖാബ് ധരിച്ചു കൊണ്ട് റഹ്മാന്റെ മകൾ ' ഖദീജ ' വേദിയിൽ എത്തിയപ്പോൾ ഇന്ത്യ ഒട്ടുക്കുമുള്ള പുരോഗമന വാദികളിൽ നിന്ന് അടക്കം വന്ന പ്രതികരണം എല്ലാവരും കണ്ടത് ആണല്ലോ അല്ലെ ? റഹ്മാൻ തികഞ്ഞ മത മൗലീക വാദികളാക്കിയാണ് മക്കളെ വളർത്തുന്നതെന്ന പ്രതികരണം വരെ എത്രയോ വന്നിരുന്നു . അവസാനം തന്റെ ഭാര്യയുടെയും മറ്റൊരു മകളുടെയും അടക്കമുള്ള കുടുംമ്പ ഫോട്ടോ ഇട്ട് തന്റെ ഭാഗം ക്ലിയർ ചെയ്യേണ്ട ഗതികേടാണ് ലോകം കണ്ട ഏറ്റവും വലിയ സംഗീതഞ്ജരിൽ ഒരാളായ റഹ്മാന് പോലും ഉണ്ടായത്

' എന്റെ ഭാര്യ തട്ടം ഇടുന്നു , ഒരു മോൾ തട്ടമെ ഇടുന്നില്ല , ഒരാൾ നിഖാബ് ധരിക്കുന്നു , മൂന്നും അവരുടേതായ ചൂസിംഗ് മാത്രമാണ് , അവർ സ്വതന്ത്ര വ്യക്തികളാണ് . എന്റെ മക്കൾക്ക് ഞാൻ വേണ്ട വിദ്യാഭ്യാസം നൽകിയിട്ടുണ്ട് അവർക്ക് അറിയാം അവരുടെ വഴികൾ തിരഞ്ഞെടുക്കാൻ അതിൽ കൈ കടത്താൻ എനിക്ക് അവകാശമില്ല ' - ഈ വാക്കുകളോടെ റഹ്‌മാൻ മുകളിൽ കാണുന്ന ഫോട്ടോ പോസ്റ്റിയതോട് കൂടിയാണ് അന്ന് പൊട്ടിയ പുരോഗമന കുരുക്കൾക്ക് ഒക്കെ ഒരു ശമനം കിട്ടിയത് . ഒന്ന് ചിന്തിച്ചു നോക്കൂ റഹ്മാന് തട്ടം ഇടാത്ത ഒരു മകൾ ഇല്ലായിരുന്നുവെങ്കിൽ അയാൾക്ക് അയാളുടെ മോളുടേത് ചൂസിംഗ് ആണെന്ന് സമർത്ഥിക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല . സത്യത്തിൽ ഈ സംഭവത്തിന് ശേഷമാണ് നിഖാബ് എന്നതിനോടുള്ളത് ഇവിടെയുള്ളത് പുരോഗമന രാഷ്ട്രീയ ഭാവം ഒന്നുമല്ല നല്ല ഒന്നാന്തരം വംശീയതയാണ് എന്ന് എനിക്ക് മനസ്സിലാവുന്നത് . ഇപ്പോഴും വ്യക്തിപരമായി നിഖാബ് എന്നതിനോട് എനിക്ക് ഒരു യോജിപ്പുമില്ല , എന്നാൽ ലോകത്ത് നിഖാബ് ഇടുന്നവർ എല്ലാം അത് അടിച്ചേല്പിക്കപ്പെട്ടത് കൊണ്ടാണ് അതിൽ ചൂസിംഗ് ഇല്ലെന്ന സാമാന്യവൽക്കരണത്തിന്റെ ഒന്നെ പറയാൻ ഒള്ളു ' അല്ല നിങ്ങളൊക്ക ആരാണ് ലോകത്തുള്ള അപരരെ മൊത്തം ഒരെ ത്രാസിൽ തൂക്കാൻ ? ഈ പറയുന്നവരുടെ വസ്ത്രങ്ങൾ ഒക്കെ പൊതുബോധ സദാചാര നിർമ്മിതി അടിച്ചേല്പിച്ചത് അല്ലെ ? പാശ്ചാത്യരെ പോലെ ബിക്കിനിയിട്ട് കൊണ്ട് എത്ര പുരോഗമനകാരികൾ ഇവിടെ നടക്കും ? ഇനി നിങ്ങക്ക് അങ്ങിനെ ആഗ്രഹം ഉണ്ടെങ്കിൽ തന്നെ അതിന് തടസ്സം ഇവിടെ നില നിൽക്കുന്ന വസ്ത്ര ധാരണത്തിലെ മോറൽ സങ്കല്പങ്ങൾ അല്ലെ ? അതും അടിച്ചേല്പിക്കപ്പെട്ടത് കൊണ്ടല്ലെ നിങ്ങക്ക് അതിൽ നിന്ന് പുറത്ത് വരാൻ പറ്റാത്തത് ?

വൈവിദ്ധ്യങ്ങളുടെ ലോകമാണ് , അവിടെ വ്യക്തികളുടെ ചൂസിംഗ് എന്നത് കൂടി മാനിക്കണം . ഇനി അടിച്ചേല്പിക്കുന്ന വസ്ത്ര ധാരണ രീതിയാണ് നിഖാബ് എന്ന് പറയുന്നണ്ടല്ലോ ലിബറൽ ലോകം , ശരിയാണ് എല്ലാത്തിലും പോലെ ഇതിലും കാണും പുരുഷ മേധാവിത്വം , അത് ഞാൻ മുകളിൽ പറഞ്ഞ ബിക്കിനിയിടാനുള്ള അവകാശം ഹനിക്കുന്ന കാര്യത്തിലും അത് പോലെ തന്നെയുണ്ട് . അങ്ങിനെ നോക്കുമ്പോൾ ഏത് വസ്ത്രങ്ങളാണ് അടിച്ചേല്പിക്കുന്നതിൽ നിന്നും മുക്തമായിട്ടുള്ളത് ?

നിഖാബ് ചൂസിംഗ് അല്ലെന്ന സാമാന്യ വൽക്കരണം വാദം തികച്ചും വംശീയമാണ് !


Read More >>