ചെന്നൈയുടെ വിജയരഹസ്യമെന്ത്? അത് ട്രേഡ് സീക്രട്ടെന്ന് ധോണി

മൂന്ന് ഐ.പി.എൽ കിരീടം ചെന്നൈയ്ക്ക് സമ്മാനിച്ച നായകനാണ് ധോണി.

ചെന്നൈയുടെ വിജയരഹസ്യമെന്ത്? അത് ട്രേഡ് സീക്രട്ടെന്ന് ധോണി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിജയരഹസ്യമെന്തെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് നായകൻ എം.എസ് ധോണി. അതൊരു ട്രേഡ് സീക്രട്ടാണ്. ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം ഹർഷ ഭോഗ്ലെയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധോണി. അത് ഇപ്പോൾ വെളിപ്പെടുത്തിയാൽ അടുത്ത ലേലത്തിൽ തന്നെ ആരും വാങ്ങില്ല. വിജയത്തിന് സാഹചര്യമൊരുക്കുന്ന എല്ലാവരും അതിൽ പങ്കാളികളാണ്. അതിൽ കൂടുതലൊന്നും ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കില്ലെന്ന് ധോണി കൂട്ടിച്ചേർത്തു. മൂന്ന് ഐ.പി.എൽ കിരീടം ചെന്നൈയ്ക്ക് സമ്മാനിച്ച നായകനാണ് ധോണി. ഈ സീസണിലും മികച്ച പ്രകടനമാണ് ചെന്നൈ പുറത്തെടുക്കുന്നത്.

Read More >>