ആദായ നികുതി റിട്ടേണ്‍: വ്യവസ്ഥകളിൽ പരിഷ്‌കരണവുമായി കേന്ദ്ര സർക്കാർ

നികുതിയിൽ ഇളവ് അവകാശപ്പെടുന്നവർക്ക് ഇവ തെളിയിക്കുന്ന കൂടുതൽ രേഖകൾ ഇനി സമർപ്പിക്കേണ്ടി വരും. ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കായുള്ള സഹജ് ഫോമുകളിൽ മാറ്റമില്ല.

ആദായ നികുതി റിട്ടേണ്‍: വ്യവസ്ഥകളിൽ പരിഷ്‌കരണവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആദായ നികുതി റിട്ടേണുകൾക്കുള്ള വ്യവസ്ഥകള്‍ പരിഷ്കരിച്ച് കേന്ദ്ര സർക്കാർ. കാർഷിക വരുമാനം, കമ്പനികളുടെ ഡയറക്ടർമാർ, സ്വന്തമായി വസ്തുവോ വിദേശത്ത് ബാങ്ക് അക്കൗണ്ടോ ഉള്ളവർ, ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളിൽ ഓഹരിയുള്ളവർക്ക് എന്നിങ്ങനെ നികുതിയിൽ ഇളവ് അവകാശപ്പെടുന്നവർക്ക് ഇവ തെളിയിക്കുന്ന കൂടുതൽ രേഖകൾ ഇനി സമർപ്പിക്കേണ്ടി വരും. ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കായുള്ള സഹജ് ഫോമുകളിൽ മാറ്റമില്ല.

ബിസിനസിൽ നിന്നും തൊഴിലിൽ നിന്നും ലാഭവും നേട്ടങ്ങളും ഉള്ള വ്യക്തികളും കമ്പനികളും ടേണോവർ സംബന്ധിച്ച രസീറ്റുകളും ജി.എസ്.ടി രേഖകളും റിട്ടേൺസിനൊപ്പം സമർപ്പിക്കേണ്ടി വരും.

ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 31.

Read More >>