ബാങ്കുകളുടെ വാര്‍ഷിക വിശകലന റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല: ആര്‍.ബി.ഐക്ക് സുപ്രിംകോടതിയുടെ വിമര്‍ശം

ന്യൂഡൽഹി: റിസർവ് ബാങ്കിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. റിസർവ് ബാങ്കിനു കീഴിലുള്ള ബാങ്കുകളുടെ വാർഷിക റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ...

ബാങ്കുകളുടെ വാര്‍ഷിക വിശകലന റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല: ആര്‍.ബി.ഐക്ക് സുപ്രിംകോടതിയുടെ വിമര്‍ശം

ന്യൂഡൽഹി: റിസർവ് ബാങ്കിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. റിസർവ് ബാങ്കിനു കീഴിലുള്ള ബാങ്കുകളുടെ വാർഷിക റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ പരാതി നിരസിച്ചതിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് ആർ.ബി.ഐക്ക് കോടതി മുന്നറിയിപ്പു നൽകി. വിവരാവകാശ നിയമപ്രകാരം ഐ.സി.ഐ.സി.ഐ, ആക്സിസ്, എച്ച്.ഡിഎഫ്.സി, എസ്.ബി.ഐ ബാങ്കുകളുടെ 2011 ഏപ്രിൽ മുതലുള്ള വാർഷിക അവലോകന റിപ്പോർട്ടുകളാണ് ഹർജിക്കാരൻ ആർ.ബി.ഐയോട് ആവശ്യപ്പെട്ടത്.

എന്നാൽ, റിപ്പോർട്ടുകൾ പരസ്യപ്പെടുത്തുന്നത് ബാങ്കുകളുമായുള്ള പരസ്പര വിശ്വാസത്തെ ബാധിക്കുമെന്നാണ് ആർ.ബി.ഐയുടെ വാദം. ഇതോടെ അപേക്ഷ ആർ.ബി.ഐ തള്ളി. ആർ.ബി.ഐക്ക് കീഴിലുള്ള ബാങ്കുകളുടെ വാർഷിക അവലോകന റിപ്പോർട്ട് വെളിപ്പെടുത്താത്ത നടപടി അംഗീകരിക്കാനാകില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.

Read More >>