വിജയ്‍യും വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്ററിന്‍റെ മൂന്നാമത്തെ പോസ്റ്ററും പുറത്ത്

ചിത്രത്തിലെ വിജയുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിജയ്‍യും വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്ററിന്‍റെ മൂന്നാമത്തെ പോസ്റ്ററും പുറത്ത്

തമിഴ് സൂപ്പര്‍ സ്റ്റാറുകളായ വിജയ്‍യും വിജയ്സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്റ്ററിന്‍റെ മൂന്നാമത്തെ ലുക്ക് പുറത്തിറങ്ങി.ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിലെത്തുന്ന മാസ്റ്ററില്‍ മാളവിക മോഹനാണ് നായിക.

ചിത്രത്തിലെ വിജയുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. സിനിമയില്‍ കോളേജ് അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്.

രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീതം അനുരുദ്ധാണ്.

എക്‌സി ബി ഫിലിം ക്രിയേറ്റേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. എപ്രിലിലാണ് ദളപതിയുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Next Story
Read More >>