പൊട്ടിച്ചിരിപ്പിച്ച് 'ഉറിയടി'യുടെ ട്രെയിലര്‍

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉറയടി

പൊട്ടിച്ചിരിപ്പിച്ച്

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉറിയടി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പൊലീസ് കഥ പറയുന്ന ചിത്രം നർമത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.


ദിനേഷ് ദാമോദര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഫ്രണ്ട്സ് ഫിലിം ഫാക്ടറി ആന്‍ഡ് ഫിഫ്റ്റി സിക്‌സ് സിനിമാസിന്റെ ബാനറില്‍ നൈസാം സലാം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉറിയടിയുടെ നിര്‍മാണം. സില്‍വര്‍ സ്‌കൈ പ്രൊഡക്ഷന്‍സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇഷാന്‍ ദേവ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. അനില്‍ പനച്ചൂരാനാണ് ഗാനരചന.

ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സിദ്ദിഖ്, പ്രേംകുമാര്‍, ബിജു കുട്ടന്‍, സുധി കോപ്പ, വിനീത് മോഹന്‍, ശ്രീജിത് രവി, നോബി, രാജ് കിരണ്‍ തോമസ്, ആര്യ, ശ്രീലക്ഷ്മി, മാനസ രാധാകൃഷ്ണന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read More >>