വരവറിയിച്ച് മണി സാർ; ഉണ്ടയുടെ ടീസർ പുറത്ത്

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്

വരവറിയിച്ച് മണി സാർ; ഉണ്ടയുടെ ടീസർ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ടയുടെ ടീസർ റിലീസ് ചെയ്തു. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹമാന്‍ ഒരുക്കുന്ന ചിത്രത്തിന് ഹര്‍ഷാദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്.

വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാവുന്നു. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.


മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉണ്ട നിര്‍മ്മിക്കുന്നത്. ചിത്രം വരുന്ന ഈദിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Read More >>