'ധ്വജ പ്രണാമം നമിതാജി': ആളുമാറി 'നമിത'യ്ക്ക് ആശംസപ്രവാഹം; ആ നമിതയല്ല ശരിക്കും ഈ നമിത!!!

2016 ല്‍ എ.ഐ.ഡി.എം.കെ.യില്‍ നമിത അംഗത്വം എടുത്തിരുന്നു. അന്ന്, മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു നമിത പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതില്‍ നിന്ന് രാജിവച്ചാണ് നടി ബിജെപിയില്‍ ചേര്‍ന്നത്.

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ സിനിമാതാരം നമിത ബിജെപിയിൽ ചേർന്നത്. എന്നാല്‍ നമിതയ്ക്കു ലഭിക്കേണ്ട ആശംസകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങുന്നത് മറ്റൊരു നമിതയാണ്. അതാരെന്നറിയാന്‍ മലയാള താരം നമിത പ്രമോദിന്റെ ഫെയ്‌സ്ബുക്ക് പേജിൽ നോക്കിയാല്‍ മതി.

നിരവധി പേരാണ് നടിക്ക് ആളുമാറി ആശംസകളുമായെത്തുന്നത്. എന്നാൽ ചില വെല്ലുവിളിച്ചും കളിയാക്കലും ഇതോടൊപ്പമുണ്ട്. നടിയുടേത് നല്ല തീരുമാനമെന്നും പറഞ്ഞ് ധ്വജ പ്രണാമം അർപ്പിക്കുന്നവരും കൂട്ടത്തിലുണ്ട്, സംഘ ശക്തതിയിലേക്ക് സ്വാഗതം, ധൈര്യമായി മുന്നോട്ടു പോകുക. സംഘം കാവലുണ്ട് എന്നിങ്ങനെയാണ് ചില കമന്റുകള്‍.

നമിതയെ കാത്ത് ഗവര്‍ണര്‍ സ്ഥാനമുണ്ടെന്നും ഇനി നടിയുടെ സിനിമ കാണില്ലെന്നു വരെ പറഞ്ഞവരുമുണ്ട്. ഇതിനിടെ ഇതല്ല അതെന്നും ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്. ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമായിരുന്നു തമിഴ് നടി നമിത ബിജെപിയിൽ ചേർന്നത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലാണ് നടിയുടെ പാർട്ടി പ്രവേശനം.


Read More >>