മകളെ പഠിക്കാൻ സഹായിച്ച് സണ്ണി ലിയോൺ; വൈറലായി ചിത്രം

ഡാനിയൽ വീബെറെയാണ് സണ്ണി കല്ല്യാണം കഴിച്ചത്. ഇരുവർക്കും നിഷ, നോഹ്, അഷർ എന്നിങ്ങനെ മൂന്നു കുട്ടികളുണ്ട്.

മകളെ പഠിക്കാൻ സഹായിച്ച് സണ്ണി ലിയോൺ; വൈറലായി ചിത്രം

എത്ര യാത്രയിലാണെങ്കിലും ഏതു സിനിമാ തിരക്കിലാണെങ്കിലും മക്കളുടെ കാര്യങ്ങൾ ചെയ്യുന്നതിൽ ഒരുവിട്ടു വീഴ്ചയുമില്ലാത്ത താരമാണ് സണ്ണി ലിയോൺ. ഇപ്പോഴിതാ മകൾ നിഷയെ ഹോം വർക്ക് ചെയ്യാൻ സഹായിക്കുന്ന സണ്ണിയുടെ ചിത്രമാണ് സാമൂഹ്യ മാദ്ധ്യമത്തിൽ വൈറലാവുന്നത്.

അവധിക്കാലത്തിലാണ് എന്നാലും ഞാൻ മകളെ ഹോം വർക്ക് ചെയ്യാൻ സഹായിക്കുന്നു. അതിമനോഹരമായ ബുർജ് ഖലീഫയുടെ പശ്ചാതലത്തിൽ എന്ന കുറിപ്പും സണ്ണി ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. പോസ്റ്റിന് ഇതിനോടകം 10ലക്ഷം ലൈക്കുകളാണ് ലഭിച്ചത്. ഡാനിയൽ വീബെറെയാണ് സണ്ണി കല്ല്യാണം കഴിച്ചത്. ഇരുവർക്കും നിഷ, നോഹ്, അഷർ എന്നിങ്ങനെ മൂന്നു കുട്ടികളുണ്ട്.

Next Story
Read More >>