'സണ്ണിച്ചേച്ചി ഉയിർ'; പിന്നിലായി മോദിയും സൽമാനും

അടുത്തിടെയായി സിനിമകള്‍ കുറഞ്ഞെങ്കിലും സാമൂഹ്യ മാദ്ധ്യമങ്ങളിലെല്ലാം വളരെയധികം സജീവമാണ് സണ്ണി. എല്ലാ തരത്തിലുള്ള വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്.

സണ്ണിച്ചേച്ചി ഉയിർ; പിന്നിലായി മോദിയും സൽമാനും

പോണ്‍ സിനിമാ രംഗത്തുനിന്നും ബോളിവുഡ് സിനിമാ രം​ഗത്തേക്കെത്തി തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സണ്ണി ലിയോൺ. ലോകമെമ്പാടുമായി നിരവധി ആരാധകരാണ് താരത്തിനുളളത്. അടുത്തിടെയായി സിനിമകള്‍ കുറഞ്ഞെങ്കിലും സാമൂഹ്യ മാദ്ധ്യമങ്ങളിലെല്ലാം വളരെയധികം സജീവമാണ് സണ്ണി. എല്ലാ തരത്തിലുള്ള വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്.

താരത്തിൻെറ വാർത്തകളും പുതിയ വിശേഷങ്ങളുമറിയാൻ ആരാധകർക്ക് വലിയ താല്‍പര്യമാണുള്ളതെന്നാണ് അടുത്തിടയായി പുറത്തുവന്ന റിപ്പോർട്ട്. ഗൂഗിളില്‍ ഇത്തവണയും എറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തത് സണ്ണി ലിയോണിനെയാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് വരെയുളള സെര്‍ച്ചുകളിലാണ് എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സെലിബ്രിറ്റികളില്‍ താരം ഒന്നാമത് എത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡിലെ മിന്നും താരങ്ങളായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമാണ് സണ്ണിക്ക് പിന്നിലായി എത്തിയിരിക്കുന്നത്. നടിയുടെ വെബ് സീരിസായ കരണ്‍ജിത്ത് ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ആണ് കൂടുതല്‍ പേരും സെര്‍ച്ച് ചെയ്തിരിക്കുന്നത്. ഒപ്പം നടിയുടെ വീഡിയോസിനായും ഗൂഗിളില്‍ ആളുകളില്‍ തിരഞ്ഞിരിക്കുന്നു.

Read More >>