നടി ശ്രീരഞ്ജിനി വിവാഹിതയായി

നടി ശ്രീരഞ്ജിനി വിവാഹിതയായി. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ അശ്വതി ടീച്ചർ എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴക്കിയ ശ്രീര‍ഞ്ജിനി ...

നടി ശ്രീരഞ്ജിനി വിവാഹിതയായി

നടി ശ്രീരഞ്ജിനി വിവാഹിതയായി. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ അശ്വതി ടീച്ചർ എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴക്കിയ ശ്രീര‍ഞ്ജിനി മൂക്കുത്തി', 'ദേവിക പ്ലസ് ടു ബയോളജി' തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനാണ് വരൻ. 'പോരാട്ടം','അള്ള് രാമേന്ദ്രന്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് ശ്രീരഞ്ജിനി.അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്.തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ മാത്യു തോമസിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചത് ശ്രീരഞ്ജിനിയുടെ അമ്മ രമാദേവിയാണ്.


Next Story
Read More >>