പത്തു കോടിയാണേലും വേണ്ട; വിശ്വസിക്കാത്ത ഉൽപ്പന്നത്തിൻെറ പരസ്യത്തിലഭിനയിക്കില്ല: ശില്‍പ ഷെട്ടി

രാജ്യത്തെ ഫിറ്റ്‌നസ് റോള്‍ മോഡലുകളിലൊരാളാണ് ബോളിവുഡ് അഭിനേത്രി ശില്‍പ ഷെട്ടി. 44 വയസ്സായിട്ടും ഇപ്പോഴും യുവ നടിമാരുടെ ഫിറ്റ്നസിനേയും ശരീര സൗന്ദര്യത്തേയും വെല്ലുവിളിക്കാന‍് നടിക്കാവും.

പത്തു കോടിയാണേലും വേണ്ട; വിശ്വസിക്കാത്ത ഉൽപ്പന്നത്തിൻെറ പരസ്യത്തിലഭിനയിക്കില്ല: ശില്‍പ ഷെട്ടി

ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമ താരങ്ങള്‍. ഇത്തരത്തിൽ രാജ്യത്തെ ഫിറ്റ്‌നസ് റോള്‍ മോഡലുകളിലൊരാളാണ് ബോളിവുഡ് അഭിനേത്രി ശില്‍പ ഷെട്ടി. 44 വയസ്സായിട്ടും ഇപ്പോഴും യുവ നടിമാരുടെ ഫിറ്റ്നസിനേയും ശരീര സൗന്ദര്യത്തേയും വെല്ലുവിളിക്കാന‍് നടിക്കാവും.

ഈയിടെ പത്തു കോടി രൂപയുടെ ഒരു പരസ്യത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെയാണ് ശില്‍പ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ശരീര ഭാരം കുറയ്ക്കാനുള്ള ഒരു ആയൂര്‍വേദ ഗുളികയുടെ പരസ്യത്തിലാണ് താരം അഭിനയിക്കാന്‍ വിസമ്മതിച്ചത്. വാര്‍ത്ത നടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

താന്‍ വിശ്വസിക്കാത്ത മരുന്നിന്റെ പരസ്യത്തില്‍ എങ്ങനെയാണ് അഭിനയിക്കാന്‍ കഴിയുകയെന്നാണ് നടിയുടെ പ്രതികരണം. തടികുറയ്ക്കാനുള്ള മരുന്നുകളും മറ്റും താല്‍ക്കാലികമായുള്ള പ്രലോഭനങ്ങളാണ്. ഭക്ഷണ കാര്യത്തിലടക്കം ദീര്‍ഘകാലത്തേക്കുള്ള ജീവിത ശൈലീ പരിഷ്‌ക്കരണത്തിലാണ് താന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പരസ്യത്തിൽ അഭിനയിക്കുകയെന്ന് ബുദ്ധിശൂന്യതയാണെന്നും നടി പറഞ്ഞു.

ശില്‍പ ഇപ്പോഴും ഫിറ്റ്‌നസ് സെലിബ്രേറ്റിയായി തുടരുന്നതിന്റെ രഹസ്യവും നടിയുമായി അടുത്തയാളുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഫിറ്റ്‌നസില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും താരം തയ്യാറല്ല. യോഗ, വ്യായാമം, ഡയറ്റ് എന്നിവ കൃത്യമായി ചെയ്യുന്നതിനും പരിപാലിക്കുന്നതിനും നടി പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ടത്ര. അടുത്തിടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഹെല്‍ത്തി ഡ്രിങ്ക് തയ്യാറാക്കുന്ന വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Next Story
Read More >>