ദേശീയ പൗരത്വ രജിസ്റ്റര്‍: അസമിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ

വെടിവയ്പ്പുകള്‍ കേള്‍ക്കാം,ആളുകള്‍ കാറുകളും മറ്റും തല്ലിപ്പൊളിക്കുന്നുണ്ട്.ആരുടെയും ജീവന്‍ നഷ്ടപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു. അസമില്‍ നിന്ന് എന്തെങ്കിലും വാര്‍ത്തയുണ്ടോ?'' എന്നും ഛദ്ദ ട്വീറ്റില്‍ ചോദിച്ചു.

ദേശീയ പൗരത്വ രജിസ്റ്റര്‍: അസമിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ദേശീയ പൗരത്വ രജിസ്റ്റര്‍,പൗരത്വ ഭേതഗതി ബില്ലിനെ ചൊല്ലി അസമില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ ആശങ്ക പങ്കുവെച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ രംഗത്തെത്തി.

'' തന്റെ സുഹൃത്ത് അസമിലെ ദിബ്രുഗഡില്‍ കുടുങ്ങിയെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍,പൗരത്വ ഭേതഗതി ബില്‍ എന്നിവയ്ക്കെതിരെ തെരുവുകളില്‍ അക്രമാസക്തമായ പ്രതിഷേധം കാരണം അദ്ദേഹത്തിന് ഹോട്ടലില്‍ നിന്നും വിമാനത്താവളത്തിലേക്ക് പോകാന്‍ കഴിയില്ലെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു. വെടിവയ്പ്പുകള്‍ കേള്‍ക്കാം,ആളുകള്‍ കാറുകളും മറ്റും തല്ലിപ്പൊളിക്കുന്നുണ്ട്.ആരുടെയും ജീവന്‍ നഷ്ടപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു. അസമില്‍ നിന്ന് എന്തെങ്കിലും വാര്‍ത്തയുണ്ടോ?'' എന്നും ഛദ്ദ ട്വീറ്റില്‍ ചോദിച്ചു.

Next Story
Read More >>