തൊണ്ടിമുതലിലെ എസ്.ഐയുടെ തിരക്കഥ; രാജീവ് രവി സംവിധാനം, ആസിഫലി നായകൻ

യഥാർത്ഥ ജീവിതത്തിലും പൊലീസുകാരനായ സിബി തോമസ് കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് തൻെറ ചിത്രത്തിന് പ്രമേയമാക്കുന്നത്

തൊണ്ടിമുതലിലെ എസ്.ഐയുടെ തിരക്കഥ; രാജീവ് രവി സംവിധാനം, ആസിഫലി നായകൻ

ആസിഫലിയെ നായകനാക്കി രാജീവ് രവി സംവിധാനം പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദീലീഷ് പോത്തന്‍ ചിത്രത്തിൽ എസ്‌.ഐ ആയി വേഷമിട്ട സിബി തോമസ്. യഥാർത്ഥ ജീവിതത്തിലും പൊലീസുകാരനായ സിബി തോമസ് കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് തൻെറ ചിത്രത്തിന് പ്രമേയമാക്കുന്നത്.

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ കുമാര്‍ വി.ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിതകഥ പറയുന്ന തുറമുഖം എന്ന ചിത്രത്തിന് ശേഷമാകും ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്ത്, നിമിഷാ സജയന്‍ എന്നിവരാണ് തുറമുഖത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More >>