തിയേറ്ററുകള്‍ തൊട്ടപ്പനെ തഴയുന്നു; സഹായഭ്യര്‍ത്ഥനയുമായി തിരക്കഥാകൃത്ത്

ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണെന്നും റഫീഖ് പറയുന്നു

തിയേറ്ററുകള്‍ തൊട്ടപ്പനെ തഴയുന്നു;  സഹായഭ്യര്‍ത്ഥനയുമായി തിരക്കഥാകൃത്ത്

മികച്ച പ്രതികരണങ്ങളുമായി മുന്നോട്ടുനീങ്ങുന്ന മലയാള ചിത്രം തൊട്ടപ്പന് തിയേറ്ററുകാര്‍ അയിത്തം കല്‍പ്പിക്കുന്നു. പല തിയേറ്ററുകളില്‍ നിന്നും ആളില്ലെന്ന് കാരണം പറഞ്ഞ് പ്രദര്‍ശനം നിര്‍ത്തുമ്പോള്‍ ആരാധകരോട് സഹായഭ്യര്‍ത്ഥനയുമായി തിരക്കഥാകൃത്ത് പി.എസ്. റഫീഖ് രംഗത്ത്. തന്റെ ഫേസ്ബുക്കില്‍ കുറിപ്പിലൂടെയാണ് റഫീഖ് സിനിമാ പ്രേമികളോട് സഹായം തേടിയത്.

തൊട്ടപ്പന്‍ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്നും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്റ്റര്‍ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയ്യുന്നെന്നും റഫീഖ് കുറിച്ചു.

ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണെന്നും റഫീഖ് പറയുന്നു

കിസ്മത്ത് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ഷാനവാസ് എം. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന് നല്ല പ്രതികരമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. വിനായകന്‍ നായകനാവുന്ന ചിത്രത്തില്‍ പുതുമുഖമായ പ്രിയംവദ കൃഷ്ണന്‍, റോഷന്‍, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, ലാല്‍ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരിലുള്ള കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എസ്. റഫീഖ്.

ഫേസ്ബുക്ക് കുറിപ്പ്

പ്രിയ സുഹൃത്തുക്കളേ ഇതൊരഭ്യര്‍ത്ഥനയാണ്

തൊട്ടപ്പന്‍ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്ന പരാതി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു തീയേറ്ററില്‍ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്റ്റര്‍ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയതിരിക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നും ഇങ്ങനെയുള്ള കംപ്ലയിന്റ്‌സ് കേള്‍ക്കുന്നു. നിങ്ങളുടെയെല്ലാം സഹായം ചോദിക്കുകയാണ്. ഒരുപാട് പണവും അധ്വാനവുമുള്ള ഒന്നാണല്ലോ സിനിമ. തൊട്ടപ്പന് ടിക്കറ്റെടുക്കാന്‍ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തീയേറ്ററുകാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണ്.ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പണവും സ്വാധീനവും കുറവാണ്. നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ.



Read More >>