അജയ് ദേവ്ഗന്റെ മൈദാനിൽ കീർത്തി സുരേഷിന് പകരമായി പ്രിയാമണി?

ഷാറുഖ്- ദീപിക ചിത്രമായ ചെന്നൈ എക്‌സ്പ്രസിലൂടെ പ്രിയാമണി നേരത്തെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

അജയ് ദേവ്ഗന്റെ മൈദാനിൽ കീർത്തി സുരേഷിന് പകരമായി പ്രിയാമണി?

അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന മൈദാനിൽ നിന്ന് കീർത്തി സുരേഷ് പിന്മാറിയതായതിന് പിന്നാലെ നായികയായെത്തിക പ്രിയാമണിയെന്ന് റിപ്പോർട്ടുകൾ. ഷാറുഖ്- ദീപിക ചിത്രമായ ചെന്നൈ എക്‌സ്പ്രസിലൂടെ പ്രിയാമണി നേരത്തെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. ഫുട്ബോള്‍ പരിശീലകന്‍ സയ്യിദ് അബ്ദുള്‍ റഹീമിൻെറ കഥയാണ് ചിത്രം പറയുന്നത്.

റഹീമായി അജയ് ദേവ്ഗണ്‍ എത്തുമ്പോൾ സയ്യിദ് അബ്ദുള്‍ റഹിമിന്റെ ഭാര്യയായിട്ടാണ് നായികാ കഥാപാത്രം. നായികാ കഥാപാത്രത്തിൻെറ പ്രായക്കൂടുതലാണ് കീർത്തിയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ട്. മഹാനടി എന്ന ചിത്രത്തിൽ സാവിത്രിയെന്ന മുതിർന്ന കഥാപാത്രത്തെ കീർത്തി അവതരിപ്പിച്ചിരുന്നു.

തുടർച്ചയായി ഇത്തരം വേഷങ്ങൾ ചെയ്യുന്നത് ടൈപ്കാസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന തോന്നലാണ് പിന്മാറ്റത്തിന് കാരണം. നിർമാതാവ് ബോണി കപൂറും കീർത്തിയുടെ ഈ തീരുമാനത്തോട് യോജിച്ചിരുന്നു. 1952-1962 കാലഘട്ടത്തിലെ ഫുട്ബോള്‍ ചരിത്രം പറയുന്ന ചിത്രം അമിത് ശര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്.

Next Story
Read More >>