സുപ്രിയക്ക് മുന്നെ മറ്റൊരു പ്രണയമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

സിനിമയില്‍ വന്നതിന് ശേഷം ആദ്യ പ്രണയം സിനിമയോടാണെന്നും അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി

സുപ്രിയക്ക് മുന്നെ മറ്റൊരു പ്രണയമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

മലയാളത്തിനകത്തും പുറത്തും ഏറെ ആരാധകരുള്ള നടനാണ് പൃഥ്വിരാജ്. സോഷ്യൽ മീഡിയയലൂടെയാണെങ്കിലും ഭാര്യ സുപ്രിയ മേനോനും ആരാധകർ കുറവല്ല. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാവാറുണ്ട്. മാദ്ധ്യമ പ്രവർത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

ഇക്കാര്യം പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ സുപ്രിയയ്ക്ക് മുന്നെ താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് താരം. ജൂണ്‍ എന്നു പേരുള്ള പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നതെന്നും താരം തുറന്നു പറഞ്ഞു.

ഒസ്ട്രേലിയയിൽ പഠനകാലത്തായിരുന്നു ആ പ്രണയമെന്നും ജൂണ്‍ മലയാളിയയിരുന്നില്ലെന്നും നടന്‍ പറഞ്ഞു. സ്വകാര്യ റേഡിയോ ചാനലായ ക്ലബ്ബ് എഫ് എമ്മിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ. സിനിമയില്‍ വന്നതിന് ശേഷം ആദ്യ പ്രണയം സിനിമയോടാണെന്നും അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് വ്യക്തമാക്കുകയും ചെയ്തു.

Next Story
Read More >>