'ഡാഡയുടെ ഏറ്റവും വലിയ ഹിറ്റാണ് നീ'; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി പൃഥ്വി

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവരോടും വലിയ നന്ദി പറയാന്‍ അല്ലി പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജിന്റെയും മാധ്യമപ്രവര്‍ത്തക സുപ്രിയ മേനോന്റെയും മകളായ അലംകൃത എന്ന അല്ലിയുടെ അഞ്ചാം പിറന്നാളാണിത്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം.

തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജ് പിറന്നാള്‍ ആശംസ. മനോഹരമായ ചിത്രത്തിന് ഒപ്പമുള്ള ആശംസയില്‍ തന്റെ ഏറ്റവും വലിയ ഹിറ്റാണ് അല്ലി എന്നാണ് താരം കുറിച്ചിരിക്കുന്നത്.

'ഹാപ്പി ബര്‍ത്ത്‌ഡേ അല്ലി! ഓരോ ദിവസവും എല്ലാ ദിവസവും മമ്മയേയും ഡാഡയേയും നീ അഭിമാനത്തിലാക്കുകയാണ്. നീ എന്നും ഞങ്ങളുടെ പ്രകാശമാണ്. എന്നും ഡാഡയുടെ ഏറ്റവും വലിയ ഹിറ്റും ആയിരിക്കും. ' പൃഥ്വിരാജ് കുറിച്ചു.

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവരോടും വലിയ നന്ദി പറയാന്‍ അല്ലി പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് താരപുത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 2014 ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എത്തുന്നത്.

Next Story
Read More >>