'രാച്ചിയമ്മ ഭാവനാ സൃഷ്ടി'; ഇരുണ്ട നിറമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രത്തിൽ താനുണ്ടാവില്ലെന്നും പാർവ്വതി

ശരിയായ സമയം വരുമ്പോള്‍ ഉറൂബിന്റെ രാച്ചിയമ്മയെകുറിച്ചും ഞാന്‍ എന്തിന് ആ കഥാപാത്രം ചെയ്തു എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. എന്റെ ടേക്ക് അതില്‍ എന്തായിരുന്നു എന്നും പറയാം.

1969 ല്‍ പ്രസിദ്ധീകരിച്ച ഉറൂബിന്റെ 'രാച്ചിയമ്മ' എന്ന ചെറുകഥയെ ആസ്‌പദമാക്കി സംവിധായകന്‍ വേണു ഒരുക്കുന്ന ചിത്രത്തില്‍ നടി പാര്‍വതി തിരുവോത്ത് രാച്ചിയമ്മയാവുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം. ഉറൂബിന്റെ കഥയിലെ രാച്ചിയമ്മ കറുത്ത സ്ത്രീയാണെന്നും വെളുത്ത നിറമുള്ള പാര്‍വതി തിരുവോത്ത് രാച്ചിയമ്മയായെത്തുന്നത് അനുയോജ്യമല്ലെന്നുമായിരുന്നു വിമര്‍ശനങ്ങള്‍.

രാച്ചിയമ്മ എന്ന സ്ത്രീ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന സ്ത്രീയായിരുന്നെങ്കില്‍ ആ സിനിമ ചെയ്യില്ലായിരുന്നെന്നും ഇതൊരു ഭാവനാ സൃഷ്ടിയായതു കൊണ്ടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നുമാണ് പാര്‍വതി വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട് നടന്ന വാച്ച് ഔട്ട് അഖില ഭാരതീയ ആന്റി നാസി ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

'ശരിയായ സമയം വരുമ്പോള്‍ ഉറൂബിന്റെ രാച്ചിയമ്മയെകുറിച്ചും ഞാന്‍ എന്തിന് ആ കഥാപാത്രം ചെയ്തു എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. എന്റെ ടേക്ക് അതില്‍ എന്തായിരുന്നു എന്നും പറയാം. ഇരുണ്ട നിറമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ഞാനുണ്ടാകുമോ എന്നത് വലിയൊരു ചോദ്യമാണ്. ഇല്ല എന്നു തന്നെയാണ് ഉത്തരവും. പക്ഷെ ഇതൊരു ഭാവനാ സൃഷ്ടിയാണ്. അത്തരം ഒരു ഫിക്ഷണല്‍ സ്‌പേസില്‍ വരുമ്പോള്‍ അങ്ങനെ ഒരു കഥയെ അവലംബിച്ച് സിനിമ ഒരുക്കുമ്പോള്‍, അതൊരു ട്രിക്കിയായ സ്‌പേസ് ആയി മാറും,'- പാര്‍വതി പറഞ്ഞു.

പാര്‍വതി രാച്ചിയമ്മയായുള്ള സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തൊട്ട് വലിയ വിമർശനമാണ് കാസ്റ്റിങിനെതിരെ ഉയരുന്നത്. കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റടിച്ച് ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്തു നിന്നും മലയാള സിനിമയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍ പ്രതികരിച്ചിരുന്നു.

Next Story
Read More >>