നവാസുദ്ദീന്‍ സിദ്ധീഖിയുടെ സഹോദരി ശ്യാമ അന്തരിച്ചു

സഹോദരിയുടെ മരണസമയത്ത് നവാസുദ്ദീന്‍ അമേരിക്കയില്‍ നോ ലാന്റ്‌സ് മാന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലായിരുന്നു.

നവാസുദ്ദീന്‍ സിദ്ധീഖിയുടെ സഹോദരി ശ്യാമ അന്തരിച്ചു


കോഴിക്കോട്: നടന്‍ നവാസുദ്ദീന്‍ സിദ്ധീഖിയുടെ സഹോദരി ശ്യാമ തംഷി സിദ്ധിഖി അന്തരിച്ചു.ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം. 18-ാം വയസ്സുമുതല്‍ രോഗം ബാധിച്ച അവര്‍ എട്ടുവര്‍ഷത്തിലധികമായി ചികിത്സയിലായിരുന്നു. സഹോദരിയുടെ മരണസമയത്ത് നവാസുദ്ദീന്‍ അമേരിക്കയില്‍ നോ ലാന്റ്‌സ് മാന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലായിരുന്നു.

മരണാനന്തര ചടങ്ങുകള്‍ ഉത്തര്‍പ്രദേശിലെ സ്വദേശത്തുവെച്ച് നടത്തും.കഴിഞ്ഞ വര്‍ഷം സഹോദരിയോടൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു അദ്ദേഹം. ക്യാന്‍സര്‍ ബാധിതയായ സഹോദരി ആത്മധൈര്യത്തേടും ശുപാപ്തിവിശ്വാസത്തോടും അതിനോട് പൊരുതികൊണ്ടിരിക്കുകയാണെന്നുമുള്ള കുറിപ്പും അദ്ദേഹം ചിത്രത്തിനൊപ്പം പങ്കുവെച്ചിരുന്നു. 26 വയസ്സായിരുന്നു അവര്‍ക്ക്.

Read More >>