ചന്ദ്രോത്ത് പണിക്കരായി പടച്ചട്ടയണിഞ്ഞ് 'സുനിൽ ഷെട്ടി'; 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

പടച്ചട്ടയണിഞ്ഞ് പോരാളിയായ ചന്ദ്രോത്ത് പണിക്കരാണ് പോസ്റ്ററിലുള്ളത്.

ചന്ദ്രോത്ത് പണിക്കരായി പടച്ചട്ടയണിഞ്ഞ്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് സുനിൽ ഷട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിൻെറ നിർമ്മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് സോഷ്യല്‍ മീഡിയിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.

പടച്ചട്ടയണിഞ്ഞ് പോരാളിയായ ചന്ദ്രോത്ത് പണിക്കരാണ് പോസ്റ്ററിലുള്ളത്. മോഹൻലാൽ-പ്രിയദർശൻ ചിത്രത്തിൻെ നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരം​ഗമായിരുന്നു. ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് മോഹന്‍ലാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസായിട്ടാവും ചിത്രം തിയേറ്ററുകളിലെത്തുക. അഞ്ചു ഭാഷകളിൽ 50ലേറെ രാജ്യങ്ങളിൽ 5000 തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാവും മരക്കാർ. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ് ചിത്രത്തിൻെറ നിർമ്മാണം. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും

Next Story
Read More >>