സദ്യ വിളമ്പി മമ്മൂട്ടി; കെങ്കേമമായി താരങ്ങളുടെ ഓണം

യുവതാരനിരയിലെ പ്രധാനികളിലൊരാളായ ടൊവിനോ തോമസും ആരാധകർക്ക് ആശംസ നേർന്നു. കുടുംബസമേതമുള്ള ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്

സദ്യ വിളമ്പി മമ്മൂട്ടി; കെങ്കേമമായി താരങ്ങളുടെ ഓണം

താരങ്ങളുടെ ഓണഘോഷ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.ലൊക്കേഷനിലും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പവുമൊക്കെയായാണ് താരങ്ങൾ ഓണ ആഘോഷിച്ചത്. ഫെയ്‌സ് ബുക്കിലും ഇൻസ്റ്റയിലുമായി താരങ്ങൾ തന്നെ പങ്ക് വച്ച ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.ഷൈലോക്ക് സെറ്റിൽ സഹപ്രവർത്തകർക്ക് സദ്യ വിളമ്പുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.അജയ് വാസുദേവ് ചിത്രമായ ഷൈലോക്കിന്റെ സെറ്റിലായിരുന്നു അണിയറ പ്രവർത്തകർക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ഓണാഘോഷം.ആലുവ ചൂണ്ടിയിലായിലുള്ള ഷൈലോക്കിന്റെ സെറ്റിൽ ഓണോക്കോടി ഉടുത്ത് മമ്മൂട്ടി എത്തി. അണിയറപ്രവർത്തകർക്ക് മമ്മൂട്ടി തന്നെ സദ്യവിളമ്പി. സാമ്പാർ വിളമ്പാൻ നടൻ ബൈജുവും ഒപ്പം ചേർന്നു.

ശേഷം സദ്യ ഉണ്ണാനായി ഇലയിട്ടിരുന്ന മമ്മൂട്ടിക്ക് സംവിധായകൻ വിളമ്പിക്കൊടുത്തു.പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ബൈജു തുടങ്ങിയവരും ഇത്തവണ ഓണം ആഘോഷിച്ചത് ലൊക്കേഷനിലായിരുന്നു.പുതിയ സിനിമയായ ഡ്രൈവിംഗ് ലൈസൻസിന്റെ ലൊക്കേഷനിലായിരുന്നു പൃഥ്വിരാജും സുപ്രിയയും ഓണം ആഘോഷിച്ചത്.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമയിൽ സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓണച്ചിത്രമായെത്തിയ ബ്രദേഴ്സ് ഡേ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആ സന്തോഷവും താരത്തിനുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ മേനോനും ആരാധകർക്ക് ആശംസ നേർന്ന് എത്തി. പൃഥ്വിരാജിനൊപ്പമുള്ള സെൽഫിയുമായാണ് സുപ്രിയ എത്തിയത്. സദ്യ കഴിക്കുമ്പോഴെങ്കിലും കൂളിങ് ഗ്ലാസ് മാറ്റിക്കൂടേ രാജുവേട്ടായെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.യുവതാരനിരയിലെ പ്രധാനികളിലൊരാളായ ടൊവിനോ തോമസും ആരാധകർക്ക് ആശംസ നേർന്നു. കുടുംബസമേതമുള്ള ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. പട്ടുപാവാടയും മുല്ലപ്പൂവുമൊക്കെയായി കുഞ്ഞ് ഇസയായിരുന്നു ചിത്രത്തിലെ താരം. ഇസയുടെ ക്യൂട്ട് ചിത്രം കണ്ത സന്തോഷത്തിലായിരുന്നു ആരാധകർ.

സമയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ആസിഫ് എത്തിയത്. കേരള സാരിയണിഞ്ഞ് സമയെത്തിയപ്പോൾ കുർത്തിയിലായിരുന്നു ആസിഫ്.

View this post on Instagram

Onam #life#worldforme

A post shared by Asif Ali (@asifali) on

കുടുംബസമേതമായിരുന്നു കൃഷ്ണകുമാറും ഓണം ആഘോഷിച്ചത്. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് അഹാനയും വീട്ടിലേക്ക് എത്തിയിരുന്നു. കേരളീയ വേഷത്തിലായിരുന്നുഎല്ലാവരും. നിമിഷനേരം കൊണ്ടായിരുന്നു താരകുടുംബത്തിന്റെ ചിത്രങ്ങൾ വൈറലായി മാറിയത്.

ശ്രിനിഷ് അരവിന്ദിന്റെ കുടുംബത്തിനൊപ്പമുള്ള ആദ്യത്തെ ഓണമായിരുന്നു പേളി മാണി ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു ഇവരുടെ ആഘോഷം.

കുടുംബത്തിനൊപ്പമായിരുന്നു റിമി ടോമിയും ഓണം ആഘോഷിച്ചത്. കിയാരയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. വിശേഷാവസരങ്ങളിൽ കുടുംബത്തിനൊപ്പമെന്ന തീരുമാനം ഇത്തവണയും പാലിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റിമി.

സകുടുംബമുള്ള ഓണാഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് മുക്തയും എത്തിയിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം റിമിക്കൊപ്പം ഡാൻസ് ചെയ്തതിന്റെ സന്തോഷവും മുക്ത പങ്കുവെച്ചിരുന്നു. ഇവരുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഇസയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രവുമായാണ് കുഞ്ചാക്കോ ബോബനും പ്രിയയും എത്തിയത്. ഇസ വാവയും ഇത്തവണ ആശംസ നേരുന്നുവെന്നും കുഞ്ചാക്കോ ബോബൻ കുറിച്ചിട്ടുണ്ട്.

Next Story
Read More >>