ലൂസിഫർ രണ്ടാം ഭാ​ഗമോ; സൂചന നൽകി പൃഥ്വിരാജ്​

ആരാധകരുടെ വലിയ പിന്തുണയാണ് പോസ്റ്റിന് ലഭിക്കുന്നത്.

ലൂസിഫർ രണ്ടാം ഭാ​ഗമോ; സൂചന നൽകി പൃഥ്വിരാജ്​

ലീസിഫറിന്റെ രണ്ടാം ഭാ​ഗത്തിന്റെ സൂചനകൾ നൽകി പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വി ലൂസിഫറിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്തു.

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്​റാം എന്ന അധോലോക നായകൻെറ ഫസ്​റ്റ്​ ലുക്കാണ്​ പൃഥ്വിരാജ് ഷെയർ ചെയ്തത്. THE END IS ONLY THE BEGINNING എന്നും പോസ്റ്ററിൽ കുറിച്ചു.

ഇതോടെ സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമായി. ആരാധകരുടെ വലിയ പിന്തുണയാണ് പോസ്റ്റിന് ലഭിക്കുന്നത്.


Next Story
Read More >>