എമ്പുരാന്‍; ലൂസിഫര്‍ 2 അടുത്തവര്‍ഷം

മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ പൃഥി ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ ധൈര്യം തന്നതെന്നും വ്യക്തമാക്കി.

എമ്പുരാന്‍; ലൂസിഫര്‍ 2 അടുത്തവര്‍ഷം

ലൂസിഫര്‍ രണ്ട് യാഥാര്‍ത്യമാവുന്നു. ആരാധകര്‍ കാത്തിരുന്ന ലൂസിഫര്‍ രണ്ടിന്റെ പ്രഖ്യാപനം സംവിധായകന്‍ പൃഥിരാജും മോഹന്‍ലാലും കൊച്ചിയില്‍ നടത്തി. എമ്പുരാന്‍ എന്നാണ് സിനിമയുടെ പേര്. മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ പൃഥി ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ ധൈര്യം തന്നതെന്നും വ്യക്തമാക്കി.

'ലൂസിഫര്‍ എന്ന ആശയം ഉടലെടുത്തുപ്പോള്‍ മലയാളത്തിന് ചിന്തിക്കാന്‍ കഴിയാത്തൊരു ബജറ്റ് ആയിരുന്നു ആ പ്രോജക്ടിനു വേണ്ടിയിരുന്നത്. അടുത്തഘട്ടത്തിലേയ്ക്ക് കഥ വളരണമെങ്കില്‍ മലയാളം ഇന്‍ഡസ്ട്രിയും അതിനനുസരിച്ച് വളരണമായിരുന്നു. ലൂസിഫര്‍ എന്ന സിനിമയിലൂടെ അത് സംഭവിച്ചു. അവിടെ നിന്നാണ് ലൂസിഫര്‍ 2 എന്ന സിനിമ സാധ്യമാകും എന്ന് തീരുമാനിക്കുന്നത്. ഈ സിനിമയില്‍ നിങ്ങള്‍ കാണാന്‍ പോകുന്ന കഥയുടെ ചര്‍ച്ച തുടങ്ങുന്നതും ലൂസിഫറിന്റെ വിജയത്തില്‍ നിന്നാണ്.'പൃഥ്വിരാജ് പറഞ്ഞു.

'ലൂസിഫര്‍ 2 എന്നത് ലൂസിഫര്‍ സിനിമയുടെ തുടര്‍ക്കഥയല്ല. അവിടെ ഈ കഥാപാത്രങ്ങള്‍ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തില്‍ ഉണ്ടാകും. അടുത്തവര്‍ഷം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നും പൃഥിരാജ് പറഞ്ഞു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Next Story
Read More >>