'എല്‍, ദ് ഫിനാലെ'; ലൂസിഫര്‍ രണ്ടാം ഭാഗമെന്ന് ആരാധകര്‍

'എല്‍, ദ് ഫിനാലെ' പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്കെന്ന് മോഹന്‍ലാലും പൃഥിരാജും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ലൂസിഫര്‍ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സൂചന. 'എല്‍, ദ് ഫിനാലെ' പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്കെന്ന് മോഹന്‍ലാലും പൃഥിരാജും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ഇരുവരുടെയും ഫേസ്ബുക്ക് കുറിപ്പുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ലഭിക്കുന്നത്. ലൂസിഫര്‍ രണ്ടാം ഭാഗത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകര്‍ ഇതിനോടകം തന്നെ രംഗത്തു വന്നു.


മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കിയിരുന്നു. ലൂസിഫര്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ടൈറ്റില്‍ പ്രഖ്യാപനം നാളെയുണ്ടാവുമെന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിന് മുമ്പും തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകന്‍ പൃഥിരാജും രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

Next Story
Read More >>