ജൂനിയർ v/s സീനീയേഴ്‌സ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം - ആരാണു മികച്ച നടനാവുകയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ആയിട്ടില്ല.ഫഹദ് ഫാസിൽ(ഞാൻ പ്രകാശൻ, വരത്തൻ, കാർബൺ )ജയസൂര്യ (ക്യാപ്റ്റൻ,ഞാൻ മേരിക്കുട്ടി), ജോജു ജോർജ്(ജോസഫ്), മോഹൻലാൽ (ഒടിയൻ,കായംകുളം കൊച്ചുണ്ണി) ലാൽ (പെങ്ങളില) ദിലീപ് (കമ്മാരസംഭവം), സുരാജ് വെഞ്ഞാറമ്മൂട്(കുട്ടൻപിള്ളയുടെ ശിവരാത്രി) നിവിൻ പോളി(കായംകുളം കൊച്ചുണ്ണി), ടൊവിനോ തോമസ്(ഒരു കുപ്രസിദ്ധ പയ്യൻ,തീവണ്ടി,മറഡോണ,എന്റെ ഉമ്മാന്റെ പേര്) എന്നിവരാണു മികച്ച പ്രകടനവുമായി മുന്നിട്ടു നിൽക്കുന്നത്.

തിരുവനന്തപുരം: ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ജൂനിയേഴ്സും സീനിയേഴ്സും തമ്മിലുള്ള കടുത്ത മത്സരമാണ് അണിയറയിൽ. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ ആരൊക്കെ തിളങ്ങുമെന്നും ആരൊക്കെ മങ്ങുമെന്നും കണ്ടറിയാം.

മികച്ച ചിത്രം,സംവിധായകൻ,നടൻ,നടി,സംഗീത സംവിധായകൻ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലും സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിലുള്ള പോരാട്ടമാണു നടക്കുന്നത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ആരൊക്കെയാവും പുരസ്കാര മികവിൽ വിജയം കൈവരിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.

മികച്ച നടനും നടിയുമാകാനുള്ള മത്സരത്തിൽ ഭാര്യാഭർത്താക്കന്മാർ രംഗത്തുണ്ടെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഫഹദ് ഫാസിലും നസ്രിയയുമാണ് ഈ ദമ്പതികൾ.

ആരാണു മികച്ച നടനാവുകയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ആയിട്ടില്ല.ഫഹദ് ഫാസിൽ(ഞാൻ പ്രകാശൻ, വരത്തൻ, കാർബൺ )ജയസൂര്യ (ക്യാപ്റ്റൻ,ഞാൻ മേരിക്കുട്ടി), ജോജു ജോർജ്(ജോസഫ്), മോഹൻലാൽ (ഒടിയൻ,കായംകുളം കൊച്ചുണ്ണി) ലാൽ (പെങ്ങളില) ദിലീപ് (കമ്മാരസംഭവം), സുരാജ് വെഞ്ഞാറമ്മൂട്(കുട്ടൻപിള്ളയുടെ ശിവരാത്രി) നിവിൻ പോളി(കായംകുളം കൊച്ചുണ്ണി), ടൊവിനോ തോമസ്(ഒരു കുപ്രസിദ്ധ പയ്യൻ,തീവണ്ടി,മറഡോണ,എന്റെ ഉമ്മാന്റെ പേര്) എന്നിവരാണു മികച്ച പ്രകടനവുമായി മുന്നിട്ടു നിൽക്കുന്നത്.

മികച്ച നടിയാകാനുള്ള മത്സരത്തിലും സീനിയർ,ജൂനിയർ യുദ്ധമാണ്.മഞ്ജു വാരിയർ(ആമി,ഒടിയൻ)ഉർവശി(അരവിന്ദന്റെ അതിഥികൾ,എന്റെ ഉമ്മാന്റെ പേര്)അനു സിത്താര(ക്യാപ്റ്റൻ) സംയുക്ത മേനോൻ(തീവണ്ടി) ഐശ്വര്യ ലക്ഷ്മി(വരത്തൻ) നസ്രിയ(കൂടെ)എസ്തർ (ഓള്) എന്നിവരാണു മുഖ്യമായും മത്സര രംഗത്തുള്ളത്.ഇവർക്കു പുറമേ സമീപകാലത്തു ചലച്ചിത്ര രംഗത്തെത്തിയ ചില നടികളുടെ മികച്ച പ്രകടനവും ജൂറിയുടെ പരിഗണനയിലുണ്ട്.ഡിനു തോമസിന്റെകൂദാശയിലെ മികച്ച അഭിനയത്തിലൂടെബാബുരാജും സുജിത് എസ്.നായർ സംവിധാനം ചെയ്ത വാക്ക് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സംവിധായകൻ എം.എ.നിഷാദും ശ്രദ്ധേയ പ്രകടനമാണു കാഴ്ച വച്ചിരിക്കുന്നത്.

വ്യത്യസ്ത വേഷങ്ങളിൽ നടൻ കാഴ്ചവച്ച മികവായിരിക്കും അവസാന റൗണ്ടിൽ ജൂറി പരിഗണിക്കുക.

മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡിനു മത്സരിക്കുന്നവരിൽ രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയവർ മുതൽ പുതു തലമുറക്കാർ വരെയുണ്ട്.ഷാജി എൻ.കരുൺ,ടി.വി.ചന്ദ്രൻ തുടങ്ങിയ വമ്പൻമാരാണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം.

മുമ്പു ചില വർഷങ്ങളിൽ ഇവരുടെ ചിത്രങ്ങൾ മനഃപൂർവം ജൂറി തഴഞ്ഞതു വിവാദത്തിന് ഇടയാക്കിയിരുന്നു. ഇങ്ങനെ തഴയപ്പെട്ട ചിത്രങ്ങൾ പിന്നീടു ദേശീയ അവാർഡുകൾ നേടുകയും ചെയ്തു.

ഷാജി എൻ.കരുണിന്റെ ഓള്,ടി.വി.ചന്ദ്രന്റെ പെങ്ങളില,ജയരാജിന്റെ രൗദ്രം,ശ്യാമപ്രസാദിന്റെ എ സൺഡേ,സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ,മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ,അഞ്ജലി മേനോന്റെ കൂടെ,സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,എം.മോഹനന്റെ അരവിന്ദന്റെ അതിഥികൾ,റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി,സനൽകുമാർ ശശിധരന്റെ ചോല,പ്രിയനന്ദനന്റെ സൈലൻസർ,ജയൻ ചെറിയാന്റെ കാബോഡിസ്‌കേപ്‌സ്, വി.കെ.പ്രകാശിന്റെ പ്രാണ, അമൽ നീരദിന്റെ വരത്തൻ, ശ്രീകുമാർ മേനോന്റെ ഒടിയൻ, ഡിജോ ജോസ് ആന്റണിയുടെ ക്വീൻ, എം.പത്മകുമാറിന്റെ ജോസഫ്, ഫെല്ലിനിയുടെ തീവണ്ടി, ജീൻ മാർക്കോസിന്റെ കുട്ടൻപിള്ളയുടെ ശിവരാത്രി, രഞ്ജിത് ശങ്കറിന്റെ ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങൾ വിവിധ അവാർഡുകൾക്കായി മത്സര രംഗത്തുണ്ട്.

മികച്ച സംഗീത സംവിധായകനുള്ള മത്സരത്തിൽ പതിവു പോലെ എം.ജയചന്ദ്രൻ സജീവമായി ഉണ്ട്.ഒടിയൻ,കൂടെ,ആമി,എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ ചിത്രങ്ങളിലാണു ജയചന്ദ്രന്റെ ശ്രദ്ധേയ ഗാനങ്ങൾ.ഒപ്പം കൈലാസ് മേനോൻ(തീവണ്ടി)ഫൈസൽ റാസി(പൂമരം)രഞ്ജിൻ രാജ്(ജോസഫ്) എന്നിവർ അദ്ദേഹത്തിനു ശക്തമായ വെല്ലുവിളി ഉയർത്തുന്നു.

വിവിധ ചിത്രങ്ങളുമായി ഷാൻ റഹ്മാൻ,ഗോപി സുന്ദർ എന്നിവരും രംഗത്തുണ്ടെങ്കിലും മത്സരം അത്ര ശക്തമല്ല.ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ ആമി,വൈസ് ചെയർപേഴ്‌സൻ ബീന പോൾ എഡിറ്റിങ് നിർവഹിച്ച വേണുവിന്റെ കാർബൺ എന്നീ സിനിമകൾ മത്സരിക്കുന്നുണ്ടെങ്കിലും കമലിനെയും ബീനയെയും അവാർഡിനു പരിഗണിക്കില്ല.ആകെ 104 സിനിമകളാണ് ഇത്തവണയുള്ളത്.100 ഫീച്ചർ ചിത്രങ്ങളും കുട്ടികളുടെ നാലു ചിത്രങ്ങളും.

ഈ മാസം 28നോ മാർച്ച് ഒന്നിനോ അവാർഡ് പ്രഖ്യാപനം ഉണ്ടാകും.പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയാണു ജൂറി അദ്ധ്യക്ഷൻ.സംവിധായകരായ ഷെറി ഗോവിന്ദൻ,ജോർജ് കിത്തു,ക്യാമറാമാൻ കെ.ജി.ജയൻ,സൗണ്ട് എൻജിനിയർ മോഹൻദാസ്,നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ,എഡിറ്റർ ബിജു സുകുമാരൻ,സംഗീത സംവിധായകൻ ബേണി ഇഗ്‌നേഷ്യസ്,നടി നവ്യാ നായർ എന്നിവരാണ് അംഗങ്ങൾ.


ജോജു ജോര്‍ജ്ജ് ജോസഫിലെ പൂമുത്തോളെ എന്ന പാട്ടില്‍ .

Read More >>