നിർഭയ കേസ് പ്രതികളോട് ക്ഷമിക്കണമെന്ന ഇന്ദിര ജെയ്‌സിങ്ങിന്റെ പ്രസ്താവന: ഇത്തരം സ്ത്രീകളാണ് രാക്ഷസൻമാർക്ക് ജന്മം നൽകുന്നത്, അവരേയും പ്രതികൾക്കൊപ്പം ജയിലിലടക്കണം- കങ്കണ റണാവത്ത്

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ മാതൃകയാക്കി നിർഭയ കേസിലെ പ്രതികളോട് ക്ഷമിക്കാണമെന്നാണ് മാതാവ് ആശാ ദേവിയോട് ഇന്ദിര ജെയ്സിങ് ആവശ്യപ്പെട്ടത്

നിർഭയ കേസ് പ്രതികളോട് ക്ഷമിക്കണമെന്ന ഇന്ദിര ജെയ്‌സിങ്ങിന്റെ പ്രസ്താവന: ഇത്തരം സ്ത്രീകളാണ് രാക്ഷസൻമാർക്ക് ജന്മം നൽകുന്നത്, അവരേയും പ്രതികൾക്കൊപ്പം ജയിലിലടക്കണം- കങ്കണ റണാവത്ത്

നിർഭയ പീഢനക്കേസ് പ്രതികളോട് ക്ഷമിക്കണമെന്ന് മാതാവിനോട് ആവശ്യപ്പെട്ട അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്ദിരയെപ്പോലുള്ള സ്ത്രീകളാണ് ഇത്തരം രാക്ഷസൻസമാർക്ക് ജന്മം നൽകുന്നതെന്ന് കങ്കണ ആരോപിച്ചു. " പീഡനക്കേസ് പ്രതികൾക്കൊപ്പം നാലു ദിവസം ആ സ്ത്രീയേയും ജയിലിലിടണം. പീഡനക്കേസ് പ്രതികളോട് സഹതാപം തോന്നുന്ന ഇവർ എന്ത് സ്ത്രീയാണ്. ഇത്തരം സ്ത്രീകളാണ് രാക്ഷസൻമാർക്ക് ജന്മം നൽകുന്നത്. പീഡകരോടും കൊലപാതകികളോടും സ്‌നേഹവും സഹാനുഭൂതിയും തോന്നുന്ന ഇത്തരം സ്ത്രീകളാണ് ഇത്തരം ക്രിമിനലുകൾക്ക് പ്രചോദനമാകുന്നത്."- കങ്കണ പറഞ്ഞു.

ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പീഡനക്കേസ് പ്രതികളെ പൊതുജനമദ്ധ്യത്തിൽ തൂക്കിലേറ്റണമെന്നും അവർ പറഞ്ഞു. "ഈ ബലാത്സംഗക്കാരെ നിശബ്ദമായി തൂക്കിക്കൊല്ലണമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾക്ക് ഒരു മാതൃക വെക്കാൻ കഴിയുന്നില്ലെങ്കിൽ വധശിക്ഷയുടെ അർത്ഥമെന്താണ്? ഇവരെ പരസ്യമായി തൂക്കിക്കൊല്ലണം."-കങ്കണ കൂട്ടിച്ചേർത്തു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ മാതൃകയാക്കി നിർഭയ കേസിലെ പ്രതികളോട് ക്ഷമിക്കാണമെന്നാണ് മാതാവ് ആശാ ദേവിയോട് ഇന്ദിര ജെയ്സിങ് ആവശ്യപ്പെട്ടത്. കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ വധശിക്ഷ ഡൽഹി ഹൈക്കോടതി നീട്ടിവച്ചതിന് പിന്നാലെ ആശാ ദേവി നിരാശ രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ദിര ജെയ്സിങ് ട്വിറ്ററിലൂടെ ആശാ ദേവിയോട് പ്രതികളോട് ക്ഷമിക്കാൻ ആവശ്യപ്പെട്ടത്."നളിനിക്ക് വധശിക്ഷ നൽകേണ്ടതില്ലെന്ന് പറഞ്ഞ് സോണിയ ഗാന്ധി അവരോട് ക്ഷമിച്ചതുപോലെ നിങ്ങളും പ്രതികളോട് ക്ഷമിക്കണം. ആശാദേവിയുടെ വേദന പൂർണ്ണമായും മനസ്സിലാക്കികൊണ്ട് തന്നെയാണ് ഞാൻ ഇതു പറയുന്നത്. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, പക്ഷേ, വധ ശിക്ഷയ്ക്ക് എതിരാണ്."- ജെയ്സിങ് ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ, ഇന്ദിര ജെയ്സിങ്ങിന്റെ നിർദ്ദേശത്തിന് പിന്നാലെ പ്രതികരണവുമായി ആശാ ദേവി രംഗത്തെത്തി. "ഇതുപോലെ ഒരു നിർദ്ദേശം വയക്കാൻ ഇന്ദിര ജെയ്സിങ് ആരാണ്? പ്രതികളെ തൂക്കിലേറ്റണമെന്ന് ഈ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു. ജെയ്സിങ്ങിനെപ്പോലുള്ളവർ കാരണമാണ് ബലാത്സംഗ കേസുകളിൽ ഇരകൾക്ക് നീതി ലഭിക്കാതിരിക്കുന്നത്."-ആശാ ദേവി പറഞ്ഞു.

Next Story
Read More >>