ജ്യോതികയ്ക്ക് സിനിമയിലും കാര്‍ത്തി സഹോദരന്‍; 'തമ്പി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.

ജ്യോതികയ്ക്ക് സിനിമയിലും കാര്‍ത്തി സഹോദരന്‍;

കാര്‍ത്തിയും ജ്യോതികയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.

സത്യരാജ്, നിഖില വിമല്‍, ഇളവരസ്, ബാല, ആന്‍സണ്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ അരോറ, രെണ്‍സില്‍ഡിസില്‍വ, ജീത്തു ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സംഗീതം ഗോവിന്ദ് വസന്ത. ആര്‍.ഡി. രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രം ഡിസംബറില്‍ 20ന് തീറ്ററുകളിലെത്തും. ഇതുവരെ 17 ലക്ഷത്തിനടുത്ത് ആളുകള്‍ യൂടൂബില്‍ ട്രെയ്‌ലര്‍ കണ്ടിട്ടുണ്ട്.

Read More >>