നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ വകുപ്പിന്റെ പരിശോധന

ഷൂട്ടിങ് തിരക്കിലായതിനാല്‍ പരിശോധന സമയത്ത് നടി വീട്ടിലുണ്ടായിരുന്നില്ല.

നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ വകുപ്പിന്റെ പരിശോധന

ഹൈദരബാദ്: നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ വകുപ്പിന്റെ പരിശോധന. ഇന്ന് രാവിലെ 7.30ഓടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ കൊടക് ജില്ലയിലെ വിരാജ്‌പേട്ടിലെ വീട്ടിലെത്തി പരിശോധന നടത്തിയത്.ഷൂട്ടിങ് തിരക്കിലായതിനാല്‍ പരിശോധന സമയത്ത് നടി വീട്ടിലുണ്ടായിരുന്നില്ല.

രശ്മികയുടെ പിതാവ് മാത്രമാണ് വീട്ടിലുണ്ടായത്. നടിയുടെ അച്ഛന്റെ ഉടമസ്ഥതയിലാണ് വീടാണിത്. മൂന്ന് കാറുകളിലായി എത്തിയ ബംഗളരൂവില്‍ നിന്നുള്ള ആദായ നികുതി സംഘമാണ് പരിശോധന നടത്തിയത്. കന്നടയിലും തെലുങ്കിലും വന്‍പ്രതിഫലം വാങ്ങുന്ന നടിയാണ് രശ്മിക മന്ദാന. സമീപകാലത്തിറങ്ങിയ നടിയുടെ മിക്ക ചിത്രങ്ങളും വന്‍ പ്രചാരം നേടിയിരുന്നു.

Next Story
Read More >>