ടെസയായി ശ്രദ്ധ ശ്രീനാഥ്; ചാര്‍ലിയുടെ തമിഴ് പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു

മാര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥിന്റെ റോളില്‍ ശിവദയെത്തുന്നുണ്ട്.

ടെസയായി ശ്രദ്ധ ശ്രീനാഥ്; ചാര്‍ലിയുടെ തമിഴ് പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു

മലയാളി പ്രക്ഷകര്‍ നെഞ്ചേറ്റിയ ചാര്‍ളിയുടെ തമിഴ് റീമേക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വേഷം ചെയ്യുന്നത് മാധവന്‍. പാര്‍വ്വതി ചെയ്ത ടെസ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രദ്ധ ശ്രീനാഥാണ്. ടെസയായി സായ് പല്ലവി എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

മാര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥിന്റെ റോളില്‍ ശിവദയെത്തുന്നുണ്ട്.

നവാഗതനായ ദിലീപ് ആണ് സംവിധാനം. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ദിലീപ്.

സംവിധായകന്‍ എ.എല്‍ വിജയ് ആണ് നേരത്തെ ചാര്‍ലിയുടെ റീമേക്ക് പ്രഖ്യാപിച്ചത്. വിജയ് തിരക്കിലായതോടെ ദിലീപ് കുമാര്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു.

Read More >>