അന്നബെല്ലുമായുള്ള ബന്ധം തകര്‍ന്നു; പൂര്‍ണമായി സിംഗിളാണ്: അമിത് സാദ്

ഇരുവരും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

അന്നബെല്ലുമായുള്ള ബന്ധം തകര്‍ന്നു; പൂര്‍ണമായി സിംഗിളാണ്: അമിത് സാദ്

2018 ഒക്ടോബറിലാണ് ബ്രസീലിയന്‍ ഫിറ്റ്‌നസ് മോഡല്‍ അന്നബെല്‍ ഡാസില്‍വയുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടന്‍ അമിത് സാദ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ അന്നബെല്ലുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുയാണെന്നാണ് അമിത് പറയുന്നത്. മുംബൈ മിററുമായുളള അഭിമുഖത്തിലായിരുന്നു നടൻെറ പ്രതികരണം.

എന്റെ പ്രണയം തകര്‍ന്നുവെന്നത് സത്യമാണ്. ഞാന്‍ പൂര്‍ണമായി സിംഗിളാണ്. ഇനിയും പ്രണയത്തിലാവാന്‍ തയാറാണെന്നും അമിത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ ഇരുവരും പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് അമിത് പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ അന്നബെല്ലയുമായുള്ള എല്ലാ ചിത്രങ്ങളും അമിത് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

ഇരുവരും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ബന്ധത്തില്‍ രണ്ടു പേരും സീരിയസായിരുന്നു എന്നും എന്നാല്‍ ഒന്നിച്ചു പോകാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ പിരിയുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജിമ്മില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് എന്നാണ് ബോളിവുഡ് ലൈഫില്‍ വന്ന റിപ്പോര്‍ട്ട്.

സിനിമക്കുവേണ്ടി വര്‍ക്കൗട്ടിന് എത്തിയതായിരുന്നു അമിത്. ബോഡി ബില്‍ഡിങ് മത്സരത്തിനായുള്ള തയാറെടുപ്പിനാണ് അന്നബെല്‍ എത്തിയത്. അതിന് ശേഷം ഇരുവരും ഒന്നിച്ച് രാം ഗോപാല്‍ വര്‍മയുടെ സര്‍കാര്‍ 3 യില്‍ അഭിനയിച്ചിരുന്നു.

Next Story
Read More >>