നിഗൂഢത നിറച്ച് ആടൈ ട്രെയിലർ; ഞെട്ടിപ്പിക്കുന്ന മേക്ക്ഓവറില്‍ അമല പോള്‍

ആടൈ ജൂലൈ 19ന് തീയേറ്ററുകളിലെത്തും

നിഗൂഢത നിറച്ച് ആടൈ ട്രെയിലർ;  ഞെട്ടിപ്പിക്കുന്ന മേക്ക്ഓവറില്‍ അമല പോള്‍

അമലാ പോള്‍ നായികയാകുന്ന തമിഴ് ചിത്രം ആടൈയുടെ ട്രെയിലര്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പുറത്തിറക്കി. അമ്പരപ്പിക്കുന്ന മേക്ക്ഓവറിലാണ് ചിത്രത്തില്‍ കാമിനി എന്ന കേന്ദ്ര കഥാപാത്രമായി അമല പോള്‍ എത്തുന്നത്.

ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്ററും ടീസറും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. അര്‍ദ്ധനഗ്നയായി അമല ടീസറില്‍ പ്രതൃക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. മേയാതമന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ ജൂലൈ 19ന് തീയേറ്ററുകളിലെത്തും.


Read More >>