17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയില്‍

ചിത്രത്തില്‍ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയില്‍

കൊച്ചി: 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് ബിഗ് സ്‌ക്രീനിലേക്ക് വീണ്ടും എത്തുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ തിരിച്ചുവരവ്. ചിത്രത്തില്‍ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈറസ് സിനിമയുടെ ട്രെയിലറും ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ വൈറലായിരുന്നു.

ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ കെ.എല്‍ സരിത, കോഴിക്കോട് ഡി.എം.ഒ ഡോ. ജയശ്രീ, ഹെല്‍ത്ത് സെക്രട്ടറി ഡോ. രാജീവ് സദാനന്ദന്‍ എന്നിവര്‍ നിപ്പയുടെ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ കഥാപാത്രമാണ് വൈറസില്‍ പൂര്‍ണിമ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

Read More >>