ഭാരതാംബയായി അനുശ്രീ;രാഷ്ട്രീയ കമന്റുകളുമായി വരരുതെന്ന് താരം

പണ്ടും ഇപ്പോഴും ശ്രീകൃഷണ ജയന്തി നാട്ടുകാരുടെ ആഘോഷമാണ്.ഞാൻ ഇത് ഒരു രാഷ്ട്രീയത്തിന്റെയും പുറത്ത് ചെയ്യുന്നതല്ലെന്നും അനുശ്രീ

ഭാരതാംബയായി അനുശ്രീ;രാഷ്ട്രീയ കമന്റുകളുമായി വരരുതെന്ന് താരം

ശ്രീകൃഷണ ജയന്തി ആഘോഷത്തിൽ ഭാരതാംബയായി മലയാളി നടി അനുശ്രീ.ആടിയും പാടിയും ആഘോഷത്തിൽ പങ്കുചേരുന്ന അനുശ്രീയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമത്തിൽ വൈറലായി.

എന്നാൽ പരിപാടിയുടെ ഭാഗമായതിനു പിന്നിൽ യാതൊരു രാഷ്ട്രീയവുമില്ലെന്നും നാടിന്റെ ആഘോഷത്തിന്റെ ഭാഗമാവുകയാണെന്നും അനുശ്രീ സാമൂഹ്യമാദ്ധ്യമത്തിൽ പറഞ്ഞു.

പണ്ടും ഇപ്പോഴും ശ്രീകൃഷണ ജയന്തി നാട്ടുകാരുടെ ആഘോഷമാണ്.ഞാൻ ഇത് ഒരു രാഷ്ട്രീയത്തിന്റെയും പുറത്ത് ചെയ്യുന്നതല്ല. ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാൻ പാടുള്ളൂ. ഞാൻ ഒരുങ്ങിയ വർഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകൾ ഉണ്ടെന്ന് ഞാൻ കേട്ടത് പോലും.

ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്തുമസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങൾ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികൾക്കും ഞങ്ങൾ പോവാറുണ്ടെന്നും താരം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

കഴിഞ്ഞ തവണയും നാട്ടിലെ ശ്രീകൃഷണ ജയന്തി ആഘോഷത്തിൽ അനുശ്രീ പങ്കെടുത്തിരുന്നു.

ബാലഗോകുലത്തിന്റെ പരിപാടിയിൽ ഭാരതാംബയായി വേഷമിട്ടതിന്റെ പേരിൽ താരത്തെ സംഘിയായി ചിത്രീകരിച്ചിരുന്നു. ഇതോടെ സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു.

Next Story
Read More >>