സിനിമയില്‍ നിന്നും അവധിയെടുക്കാനൊരുങ്ങി പൃത്വിരാജ്; വിശ്രമിക്കാന്‍ നിര്‍ദേശിച്ച് ആരാധകര്‍

ഭാര്യ സുപ്രിയക്കും മകള്‍ അലംകൃതയ്ക്കും അരികെ എത്തുന്നതിന്റെ സന്തോഷമാണ് പൃഥ്വിരാജ് പോസ്റ്റിലൂടെ പങ്കുവെച്ചത്. നിരവധി ആരാധകരാണ് പൃതിരാജിന്റെ ഈ തീരുമാനത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

സിനിമയില്‍ നിന്നും അവധിയെടുക്കാനൊരുങ്ങി പൃത്വിരാജ്; വിശ്രമിക്കാന്‍ നിര്‍ദേശിച്ച് ആരാധകര്‍

കോഴിക്കോട്: സിനിമയില്‍ നിന്നും മൂന്ന് മാസത്തെ അവധിയെടുക്കുകയാണെന്ന് പൃഥ്വിരാജ്. ഫെയസ്ബുക് പേസ്റ്റിലൂടെയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ തന്റെ ഭാഗം കഴിഞ്ഞു. ഇനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റായ ആടുജീവിതമാണുള്ളത്. അതിനു മുമ്പ് ഒന്ന് വിശ്രമിക്കുകയാണ്. ഇങ്ങനെ അവധിയെടുത്തത് ഓര്‍മയില്‍ പോലുമില്ല.

തന്റെ ഈ തീരുമാനത്തില്‍ സന്തോഷിക്കുന്ന രണ്ടു പേരുണ്ടെന്നും അവര്‍ തന്നെ കാത്ത് വീട്ടിലിരിക്കുകയാണെന്നും പൃഥ്വി വ്യക്തമാക്കി. ഭാര്യ സുപ്രിയക്കും മകള്‍ അലംകൃതയ്ക്കും അരികെ എത്തുന്നതിന്റെ സന്തോഷമാണ് പൃഥ്വിരാജ് പോസ്റ്റിലൂടെ പങ്കുവെച്ചത്. നിരവധി ആരാധകരാണ് പൃതിരാജിന്റെ ഈ തീരുമാനത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

കുടുംബത്തോടൊപ്പമുള്ള അവധിക്കാലം നന്നായി ആസ്വദിക്കൂവെന്നും ഇത് നിങ്ങളെ മനസ്സിനെയും ശരീരത്തെയും കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കുമെന്നുള്ള തരത്തില്‍ നിരവധി പേരാണ് ഫെയ്‌സ്ബുക് പോസ്റ്റിനുതാഴെ പൃത്വിയെ അനുകൂലിച്ച് പ്രതികരണവുമായി എത്തിയിരിക്കുന്നചത്.

Next Story
Read More >>