'മുഖരാഗം'; മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു

2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം കുറിച്ചു.

നടന്‍ മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു. ലാലിന്റെ അനുഭവങ്ങളും അഭിനയവും നിറഞ്ഞ ജീവതം ഭാനുപ്രകാശ് എന്ന എഴുത്തുകാരനാണ് 'മുഖരാഗം എന്ന്'പുസ്തകം തയ്യാറാക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ജീവചരിത്രം ഒരുങ്ങുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

'മുഖരാഗം' എന്റെ ജീവചരിത്രമാണ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്. 2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.


Read More >>