ആരോ​ഗ്യത്തിനായി ജ്യൂസുകൾ

ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല, ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മത്തിനും ജ്യൂസുകള്‍ സഹായകരമാണ്.

ആരോ​ഗ്യത്തിനായി ജ്യൂസുകൾ

ജ്യൂസുകള്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല, ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മത്തിനും ജ്യൂസുകള്‍ സഹായകരമാണ്.

ബീറ്റ്റൂട്ട്

ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ നല്‍കുന്ന ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇതിന് ആന്റി ഇന്‍ഫ്‌ളമേറ്ററി സ്വഭാവം ഉണ്ട്. കൂടാതെ ധാരാളം ഇരുമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ രക്തം ശുദ്ധീകരിണത്തിനും ഇത് നല്ലതാണ്.

വിറ്റാമിന്‍ എ, സി, കെ, കോപ്പര്‍, മഗ്‌നീഷ്യം, ഫോളിക് ആസിഡ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ബീറ്റ്റൂട്ട് ജ്യൂസ് മറ്റു ചേരുവകളുമായി നേര്‍പ്പിച്ച ശേഷം ദിവസവും കുടിക്കുന്നത് ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍, വീക്കം, കുരുക്കള്‍ എന്നിവ നീക്കാനും സഹായിക്കും.

കാരറ്റ്

കാരറ്റ് കണ്ണുകള്‍ക്ക് മാത്രമല്ല ചര്‍മ്മത്തിനും മികച്ചതാണ്. മുഖക്കുരു, ചുളിവുകള്‍, നിറവ്യത്യാസം, ചര്‍മ്മപ്രശ്നങ്ങള്‍ എന്നിവയെ ചെറുക്കാന്‍ കാരറ്റിലെ വിറ്റാമിന്‍ എക്കു കഴിയും. ഇതില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിസര്‍ജ്ജ്യത്തെ സഹായിക്കുക വഴി വയറിനെ വൃത്തിയാക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്നത്തിനും കാരറ്റ് സഹായിക്കുന്നു.

കാരറ്റിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും പുതിയ കോശങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും രാവിലെ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.

ഓറഞ്ച്

ഊര്‍ജ്ജം പകരാന്‍ ഓറഞ്ചു ജ്യൂസിനോളെ പകരം വെയ്ക്കാന്‍ മറ്റൊന്നുണ്ടോ എന്ന് സംശയമാണ്. ഇത് ചര്‍മ്മത്തെ സംരക്ഷിക്കുകയും മൂഡ് ഉണര്‍ത്തുകയും ചെയ്യും. സിട്രിക് ആസിഡ് നിറഞ്ഞ ഓറഞ്ച് ജ്യൂസ് ചര്‍മ്മത്തിന്റെ കൊളാജന്‍ സംരക്ഷണം ഉറപ്പു നല്‍കുന്നു. മുഖക്കുരു അകറ്റുക, നിറവ്യത്യാസം നീക്കുക, ചര്‍മ്മത്തിന് ദൃഢത നല്‍കുക, സൂര്യാഘാതം തടയുക, ജലാംശം നിലനിര്‍ത്തുക എന്നിവയിലും ഓറഞ്ചു ജ്യൂസ് മുമ്പനാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചുളിവുകള്‍, പ്രായമാകല്‍ എന്നിവ തടയുന്നു.

ആപ്പിള്‍

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണേണ്ടതില്ല എന്ന് പറയാറുണ്ട്. അതേപോലെ ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ചര്‍മ്മ പ്രശനങ്ങളും പമ്പ കടക്കുമത്രെ. കൊളാജന്‍ ധാരാളം അടങ്ങിയിരിക്കുന്ന ആപ്പിള്‍ ചര്‍മ്മത്തിന് തിളക്കവും ഇലാസ്തികതയും നല്‍കുന്നു. ദിവസവും ആപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കും.

വെള്ളരിക്ക

വെള്ളരിക്ക വയറിന് വളരെ നല്ലതാണ്. ഇത് ജലാംശം നിലനിര്‍ത്തുയും ദാഹം അകറ്റുകയും ചെയ്യുന്നു. വെള്ളരിക്കയില്‍ ധാരാളം ജലാംശം ഉള്ളതിനാല്‍ ഇത് ചര്‍മ്മത്തിന് പോഷകവും ജലാംശവും നല്‍കും. ഇതിലെ സിലിക്ക പോഷകങ്ങള്‍ നല്‍കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. ഒപ്പം ഭാരം കുറയ്ക്കാനും ഇത് സഹായകമാണ്.

ചീര

ചീരയും ചര്‍മ്മത്തിന് വളരെ മികച്ചതാണ്. മികച്ച ചര്‍മ്മത്തിനാവശ്യമായ വിറ്റാമിന്‍ കെ, അയണ്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് വളരെ രുചികരമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് കഴിക്കാവുന്നതാണ്. നാരങ്ങ, ഈന്തപ്പഴം തുടങ്ങിയവ ചേര്‍ത്ത് കൂടുതല്‍ രുചികരമാക്കാവുന്നതാണ്.

തക്കാളി

ചര്‍മ്മത്തില്‍ മാജിക് സൃഷ്ടിക്കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് തക്കാളി. തക്കാളി ജ്യൂസ് കുടിക്കുന്നത് വഴി നിറവ്യത്യസം, കുരുക്കള്‍ എന്നിവ തടയുന്നു. ഇത് ചര്‍മ്മത്തെ തണുപ്പിക്കുന്നു. ലൈക്കോപ്പിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍ ആയി പ്രവര്‍ത്തിക്കുന്നു. തക്കാളിയിലെ വിറ്റാമിന്‍ സി ക്യാന്‍സറില്‍ നിന്നും മറ്റു പ്രശ്നങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

ഇഞ്ചി

ഭക്ഷണത്തിലും പാനീയങ്ങളിലും രുചി പകരുന്ന ഒന്നാണ് ഇഞ്ചി. ഇത് ചര്‍മ്മത്തിനും മികച്ചതാണ്. ഇതിന്റെ പ്രത്യേക ഗന്ധവും രുചിയും പലര്‍ക്കും ഇഷ്ടമാണ്. കൊളസ്ട്രോളിനും ഇത് നല്ലതാണ്. ഇഞ്ചിയില്‍ ഏതാണ്ട് 40 ആന്റിഓക്‌സിഡന്റ് സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് അകാലത്തില്‍ പ്രായമാകല്‍, അയഞ്ഞ ചര്‍മ്മം, മുഖക്കുരു പാടുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മകോശങ്ങളിലെ വിഷവസ്തുക്കളെ കുറയ്ക്കും. രക്തചംക്രമണം മെച്ചപ്പെടുത്താനും ചര്‍മ്മത്തില്‍ കൂടുതല്‍ പോഷകങ്ങള്‍ നല്‍കാനും സഹായിക്കും.

Read More >>