യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: ദേശീയ നേതൃത്വത്തിന് പിരിഞ്ഞ് കിട്ടുന്നത് 10 കോടി രൂപയിലേറെ

ഈ മാസം 16 മുതല്‍ 21 വരെയാണ് നാമനിര്‍ദേശ പത്രിക സമർപ്പിക്കേണ്ടത്. ഡിസംബര്‍ 4 മുതല്‍ 7 വരെ വോട്ടെടുപ്പ് നടക്കും ഡിസംബർ എട്ടിന് വിജയികളെ പ്രഖ്യാപിക്കും.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: ദേശീയ നേതൃത്വത്തിന് പിരിഞ്ഞ് കിട്ടുന്നത് 10 കോടി രൂപയിലേറെ

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലൂടെയും അംഗത്വ കാമ്പയിനുകളിലൂടെയും ദേശീയ നേതൃത്വത്തിന് പിരിഞ്ഞു കിട്ടുന്നത് കോടികൾ. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ കമ്മിറ്റിക്ക് 10 കോടിയിലേറെ രൂപയാണ് ലഭിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

സംസ്ഥാന നേതൃത്വത്തെ എ, ഐ ഗ്രൂപ്പുകൾ സമയവായത്തിലൂടെ തിരഞ്ഞെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ദേശീയ നേതൃത്വത്തിന് ഇതിന് താൽപര്യമുണ്ടായിരുന്നില്ല. ഇതോടെ എല്ലാ പോസ്റ്റുകളിലേക്കും ഏറ്റവും കുറഞ്ഞത് രണ്ടു സ്ഥാനാർഥികളെങ്കിലുമുണ്ടാകുമെന്നും ഉറപ്പാണ്.

ഇത് ദേശീയ നേതൃത്വത്തിന് ഭീമമായ തുട പിരിഞ്ഞികിട്ടാൻ ഇടയാക്കും. സ്ഥാനാർഥികളുടെ ഫീസിനത്തില്‍ ലഭിക്കുന്ന തുക ഇങ്ങനെ: 942 പഞ്ചായത്ത് മണ്ഡലം കമ്മിറ്റികള്‍ - 1.22 കോടി രൂപ, 140 നിയോജകമണ്ഡലം കമ്മിറ്റികള്‍ - 54 ലക്ഷം രൂപ, 14 ജില്ലാ കമ്മിറ്റികള്‍ - 10,08,000 രൂപ, സംസ്ഥാന കമ്മിറ്റി- 1.84 ലക്ഷം രൂപ.

പ്രസിഡന്റ്, 4 വൈസ് പ്രസിഡന്റ്, 11 ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെടുന്നതാണു ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും. ഇതില്‍ രണ്ട് വൈസ് പ്രസിഡന്റും ആറ് ജനറല്‍ സെക്രട്ടറിമാരും സംവരണ സീറ്റാണ്. ജില്ലാ കമ്മിറ്റിയില്‍ ജനറല്‍ സീറ്റിലേക്കു 3000 രൂപയും സംവരണ സീറ്റിലേക്ക് 1500 രൂപയുമാണു സ്ഥാനാര്‍ഥിത്വ ഫീസ്.

സംസ്ഥാന കമ്മിറ്റിയില്‍ ജനറല്‍ സീറ്റിലേക്ക് 7500 രൂപ, സംവരണ സീറ്റിലേക്കു 4000 രൂപ. 15 സീറ്റുള്ള നിയോജക മണ്ഡലം കമ്മിറ്റിയിലേക്ക് ജനറല്‍ സീറ്റിന് 1500 രൂപ, സംവരണ സീറ്റിന് 1000 രൂപ. 10 സീറ്റുള്ള പഞ്ചായത്ത് മണ്ഡലം കമ്മിറ്റിയില്‍ യഥാക്രമം 750, 500 രൂപ.

ഇതിന് പുറമെ അംഗത്വ കാമ്പയിൻ വഴിയും നേതൃത്വത്തിന് കോടികൾ ലഭിക്കും. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പുണ്ടാകുമെന്നു പറഞ്ഞ് അംഗങ്ങളെ ചേര്‍ത്തപ്പോള്‍ 6 കോടി രൂപയാണു കേരളത്തില്‍ നിന്നും ദേശീയ കമ്മിറ്റിക്കു ലഭിച്ചത്. 100 രൂപയായിരുന്നു അന്ന് അംഗത്വ ഫീസ്. എന്നാൽ ഇക്കുറി അത് 140 രൂപയായി ഉയർത്തിയിട്ടുണ്ട്.


Read More >>