തുഷാറിനെതിരായ കേസ്; പി.എസ് ശ്രീധരന്‍പിള്ളക്ക് തലച്ചോറില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

തുഷാര്‍ എന്ന വ്യക്തിയെ മാത്രം ഉദേശിച്ചല്ല, എസ്എന്‍ഡിപി യോഗത്തെയും ഓര്‍ത്താണു മുഖ്യമന്ത്രി ഇടപെട്ടത്

തുഷാറിനെതിരായ കേസ്; പി.എസ് ശ്രീധരന്‍പിള്ളക്ക് തലച്ചോറില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: തുഷാറിനെതിരായ കേസില്‍ രാഷ്ട്രീയമില്ലെന്നു ഇരുക്കൂട്ടരും പറഞ്ഞിട്ടും അതില്‍ രാഷ്ട്രീയം കാണുന്ന ശ്രീധരന്‍പിള്ളക്ക് തല മാത്രമേയുള്ളു, ഉള്ളില്‍ തലച്ചോറില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. കേസിന് പിന്നില്‍ കമ്യൂണിസ്റ്റുകാരുടെ ഗൂഢാലോചനയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പ്രസ്താവന ശരിയല്ലെന്ന് പറയുന്ന വേളയിലാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തെ രൂക്ഷമായി പരിഹസിച്ചത്.

ശ്രീധരന്‍പിള്ള കലക്കവെളളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് രാഷ്്ട്രീയക്കാരാരും എടുക്കാത്ത സമീപനമാണ് ശ്രീധരന്‍പിള്ള സ്വീകരിച്ചത്. രാഷ്ടീയ ഗുരുത്വമില്ലായ്മയാണു ശ്രീധരന്‍പിള്ള കാണിച്ചത്. ചിദംബരത്തിന്റെ കാര്യം മറച്ചു വച്ചാണു മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. ചിദംബരത്തിന് ഇന്ത്യയിലെ കോടതിയില്‍ നിന്നൊന്നും ജാമ്യം കിട്ടിയില്ല. അജ്മാനില്‍ നിന്നു തുഷാറിന് ജാമ്യം കിട്ടി.

മുഖ്യമന്ത്രി ഇടപെട്ടത് താന്‍ ആവശ്യപ്പെട്ടിട്ടല്ല. യൂസഫലിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ എന്ന വ്യക്തിയെ മാത്രം ഉദേശിച്ചല്ല, എസ്എന്‍ഡിപി യോഗത്തെയും ഓര്‍ത്താണു മുഖ്യമന്ത്രി ഇടപെട്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു

Next Story
Read More >>