ശ്രീറാം കേസ്; ഡ്രൈവിങ്ങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്

സാക്ഷിമൊഴികളല്ലാതെ മറ്റ തെളിവുകള്‍ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഫോറന്‍സിക റിപോര്‍ട്ട് നിര്‍ണ്ണായകമാകുന്നത്.

ശ്രീറാം കേസ്; ഡ്രൈവിങ്ങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക തെളിവ്. കാറിന്റെ ഡ്രൈവിങ്ങ് സീറ്റ് ബെല്‍റ്റില്‍ നിന്നു ലഭിച്ച വിലരടയാളം ശ്രീറാമിന്റേതാണെന്ന് ഫോറന്‍സിക് വകുപ്പ്.

എന്നാല്‍ കാറിന്റെ സ്റ്റിയറിംഗിലും, ലെതര്‍ കവറിലുമുള്ള വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

സംഭവത്തെകുറിച്ച് സാക്ഷിമൊഴികളല്ലാതെ മറ്റ തെളിവുകള്‍ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഫോറന്‍സിക റിപോര്‍ട്ട് നിര്‍ണ്ണായകമാകുന്നത്.

Read More >>