ദൈവനിയോഗമാണിത്; ജയം യു.ഡി.എഫിനും ജനത്തിനും സമർപ്പിക്കുന്നു: ഷാനിമോൾ ഉസ്മാൻ

അരൂർ: ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ അരൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും ജയം. ആദ്യ റൗണ്ടിൽ പിന്നിലായിരുന്നെങ്കിലും പിന്നീട് വോട്ടെ...

ദൈവനിയോഗമാണിത്; ജയം യു.ഡി.എഫിനും ജനത്തിനും സമർപ്പിക്കുന്നു: ഷാനിമോൾ ഉസ്മാൻ

അരൂർ: ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ അരൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും ജയം. ആദ്യ റൗണ്ടിൽ പിന്നിലായിരുന്നെങ്കിലും പിന്നീട് വോട്ടെണ്ണൽ പുരോഗമിച്ചതോടെ ഷാനിമോൾ ലീഡ് നിലനിർത്തി. എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രമെന്ന് പറയുന്ന പള്ളിപ്പുറവും തുറവൂരും ഇത്തവണ യു.ഡി.എഫിനൊപ്പം നിന്നു. മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഷാനി മോളുടെ ആദ്യജയമാണിത്.

ദൈവനിയോഗമാണ് അരൂരിലെ ജയമെന്നാണ് ഷാനിമോൾ ഉസ്മാന്റെ ആദ്യ പ്രതികരണം. അരൂരിലെ ജനങ്ങൾക്കും യു.ഡി.എഫ് നേതൃത്വത്തിനും ജയം സമർപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. ആലപ്പുഴ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ യു.ഡി.എഫ് നേരിയ ലീഡ് നേടിയിരുന്നു. അരൂരിൽ ആദ്യമായാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കുന്നത്. അരൂർ മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം ആകെ നാലു പേർ മാത്രമാണ് ഇവിടെ നിന്നു നിയമസഭയിലെത്തിയിട്ടുള്ളത്.

മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 10ലും അരൂർ ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്. ആദ്യത്തെ രണ്ടു തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് നിയമസഭയിൽ അരൂരിൽ നിന്നു കോൺഗ്രസ് പ്രതിനിധി എത്തിയത്.

നിയമ ബിരുദധാരിയാണ് ആലപ്പുഴ തകഴി സ്വദേശിനിയായ ഷാനിമോൾ ഉസ്മാൻ. കേരളത്തിൽനിന്ന് എ.ഐ.സി.സി സെക്രട്ടറി ആയ ആദ്യ വനിത കൂടിയാണ് ഇവർ. മഹിള കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷയായിരുന്നു. ഭർത്താവ്: എ.മുഹമ്മദ് ഉസ്മാൻ (മുൻ തഹസിൽദാർ, ഇപ്പോൾ അഭിഭാഷകൻ). ആലപ്പുഴ എസ്ഡി കോളജിലും ലോ അക്കാദമിയിലുമായിരുന്നു ഷാനിമോളുടെ വിദ്യാഭ്യാസം.

Next Story
Read More >>