പാലരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് ലോറി കയറി മരിച്ചു

വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണികള്‍ക്കായി റോഡില്‍ എടുത്ത കുഴിയിലേക്കാണ് യുവാവ് വീണതും തുടര്‍ന്ന് അപകടം നടന്നതും.

പാലരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് ലോറി കയറി മരിച്ചു

കൊച്ചി: പാലരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ് യുവാവ് ലോറികയറി മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ്(23) മരിച്ചത്.വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണികള്‍ക്കായി റോഡില്‍ എടുത്ത കുഴിയിലേക്കാണ് യുവാവ് വീണതും തുടര്‍ന്ന് അപകടം നടന്നതും.

റോഡിലെ കുഴിക്കു സമീപം വച്ചിരുന്ന ബോര്‍ഡ് തട്ടി ബൈക്കില്‍ വരികയായിരുന്ന യദു കുഴിയില്‍ വീഴുകയും പിന്നാലെ വന്ന ലോറി ദേഹത്ത് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.വ്യാഴാഴ്ച രാവിലെയാണ് സംഭവം. വാഹനയാത്രക്കാരെ പരിഗണിക്കാതെയാണ് റോഡരികില്‍ ബോര്‍ഡ് വെച്ചിരുന്നതെന്നും അതാണ് അപകടമുണ്ടാകാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.

Next Story
Read More >>