2018ല്‍ സംസ്ഥാനത്ത് വാഹനാപകടത്തില്‍ മരിച്ചത് 4,303 പേര്‍

രാജ്യത്ത് ആകെയുണ്ടായത് 4,67,044 അപകടങ്ങൾ. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്. 4,69,418 പേർക്ക് ഗുരുതരവും സാരവുമായ പരുക്കേറ്റു.

2018ല്‍ സംസ്ഥാനത്ത് വാഹനാപകടത്തില്‍ മരിച്ചത് 4,303 പേര്‍

തിരുവനന്തപുരം: 2018ൽ സംസ്ഥാനത്ത് ആകെയുണ്ടായ 40,181. വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 4,303 ജീവനുകൾ. രാജ്യത്താകെ വാഹനാപകടങ്ങളിൽ മരിച്ചത് 1,51,417 പേർ. രാജ്യത്ത് ആകെയുണ്ടായത് 4,67,044 അപകടങ്ങൾ. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്. 4,69,418 പേർക്ക് ഗുരുതരവും സാരവുമായ പരുക്കേറ്റു.

രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത് തമിഴ്‌നാട്ടിലാണ്- 63,920. രാജ്യത്ത് 42,568 അപകടങ്ങളിലായി ഏറ്റവും കൂടുതൽ ആളുകൾ അപകടത്തിൽ മരിച്ചത് ഉത്തർപ്രദേശിലാണ്- 22,456 പേർ. അമിതവേഗവും അശ്രദ്ധയുമാണ് കൂടുതൽ അപകടങ്ങൾക്കു കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ: 2017നെ അപേക്ഷിച്ച് അപകടങ്ങളിൽ 0.46%വും മരണത്തിൽ 2.4%വും വർദ്ധന. പരുക്കിൽ 0.33% കുറവ്.

കൂടുതൽ അപകടങ്ങൾ ദേശീയ പാതയിൽ- 30.2%. മരണങ്ങളിൽ 35.7%വും ദേശീയപാതയിൽ. സംസ്ഥാന ഹൈവേകളിൽ 25.2% അപകടങ്ങൾ 26.8% മരണം. ബാക്കി ചെറു റോഡുകളിൽ 38% മരണം. അപകടങ്ങളുണ്ടാകുന്നത് ഇരുചക്ര വാഹനങ്ങൾക്ക്- 35.2%. ഇത്തരം അപകടങ്ങളിൽ മരിക്കുന്നത് 31.4%. ആകെ അപകടങ്ങളിൽ മരിക്കുന്നവരിൽ 36.5% ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരാണ്.

ഹെൽമെറ്റില്ലാത്തതിനാലുളള മരണം 29%. മരിക്കുന്ന കാൽനടക്കാർ 15%. സൈക്കിൾ യാത്രികർ 2.4%. ചെറുവാഹനങ്ങളിലെ യാത്രക്കാർ 24.3%. ഏറ്റവും കൂടുതൽ അപകടങ്ങൾ അമിത വേഗം കാരണം, 64.4%. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചുണ്ടായ അപകടങ്ങളിൽ മരിച്ചവർ 2.4%. മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടങ്ങളിലെ മരണം 2.8%. സീറ്റ്‌ബെൽറ്റില്ലാത്തതിനാലുണ്ടായ മരണം 16%. ലൈസൻസില്ലാത്തവരുണ്ടാക്കിയ അപകട മരണങ്ങൾ 13%.

Read More >>